ഈസ്റ്റ് ബംഗാള്‍ റാഞ്ചുന്നത് മറ്റൊരു മലയാളി സൂപ്പര്‍ താരത്തെ കൂടി, വിനീതിനെ മാത്രമല്ല

ഐഎസ്എല്‍ കളിയ്ക്കാനൊരുങ്ങുന്ന ഈസ്റ്റ് ബംഗാളിലേക്ക് സികെ വിനീതിന് പുറമെ മറ്റൊരു മലയാളി സൂപ്പര്‍ താരവും എത്തുന്നതായി റിപ്പോര്‍ട്ട്, വിനീതിന്റെ ഉറ്റസുഹൃത്തും ബംഗളൂരു എഫ് സി താരവുമായ റിനോ ആന്റണിയാണ് കൊല്‍ക്കത്തന്‍ ക്ലബിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്.

ഇരുതാരങ്ങളുമായി ഈസ്റ്റ് ബംഗാളിന്റെ ചര്‍ച്ചകള്‍ അന്തമ ഘട്ടത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നേരത്തെ ഈസ്റ്റ് ബംഗാളുമായി ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണെന്ന് വിനീത് തന്നെ വ്യക്തമാക്കിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിനായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച താരമാണ് റിനോ ആന്റണി. മുമ്പ് മോഹന്‍ ബഗാനു വേണ്ടി റിനോ കളിച്ചിട്ടുണ്ട്. രണ്ട് ഘട്ടത്തിലായി ബെംഗളൂരു എഫ് സിക്ക് വേണ്ടി ആറ് സീസണുകളില്‍ കളിച്ചിട്ടുള്ള റിനോ ആന്റോ അവര്‍ക്ക് ഒപ്പം അഞ്ചു കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

വിനീതും റിനോയും ഈസ്റ്റ് ബംഗാളില്‍ എത്തുകയാണെങ്കില്‍ ഇവര്‍ ഒരുമിച്ച് കളിക്കുന്ന മൂന്നാമത്തെ ക്ലബാകും ഇത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിലും ബെംഗളൂരു എഫ് സിയിലും ഇരുവരും ഒരുമിച്ചു കളിച്ചിട്ടുണ്ട്.

Latest Stories

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ