സി.കെ വിനീതോ, അരാത്ത ഇസൂമിയോ? മുംബൈയിയെ തളയ്ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ഇന്ന് ആരിറങ്ങും?

പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ വിജയവഴിയിലേക്ക് തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് മുംബൈ സിറ്റിയുടെ വെല്ലുവിളി. പത്താം റൗണ്ട് പോരാട്ടത്തില്‍ ഇരുടീമുകളും മുഖാമുഖം വരുമ്പോള്‍ ഫലം പ്രവചനാതീതം. രാത്രി എട്ടിന് മുംബൈ ഫുട്‌ബോള്‍ അരീനയിലാണ് മത്സരം.

നേരത്തേ ഇരുടീമുകളും കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1ന് മത്സരം സമ നിലയിലായി. മാര്‍ക് സിഫ്‌നിയോസിസ് ബ്ലാസ്റ്റേഴ്‌സിനായും ബല്‍വന്ത് സിങ് മുംബൈക്കായും ഗോള്‍ നേടി. ഡേവിഡ് ജെയിംസിന്റെ തന്ത്രങ്ങളും യുഗാണ്‍ഡ താരം കെസിറോണ്‍ കിസിത്തോയുടെ വരവും കേരള ടീമില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡല്‍ഹി ഡൈനാമോസിനെതിരേ ജയം നേടിയതും ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തി.

പരിക്കില്‍നിന്ന് മുക്തനായ സി.കെ. വിനീത് ശനിയാഴ്ച ടീമിനൊപ്പം പരിശീലനത്തിനിറങ്ങി. ഹ്യൂമിനെ മുന്‍നിര്‍ത്തിയുള്ള ഗെയിംപ്ലാനാകും ടീം നടപ്പാക്കുന്നത്. മധ്യനിരയില്‍ കിസിത്തോ, കറേജ് പെക്കൂസന്‍, ജാക്കിചന്ദ് സിങ് എന്നിവര്‍ വരും. വിനീത് കളിച്ചില്ലെങ്കില്‍ അരാത്ത ഇസൂമി, മിലന്‍ സിങ്, സിയാം ഹംഗല്‍ എന്നിവരിലൊരാള്‍ കളത്തിലിറങ്ങും. പ്രതിരോധത്തില്‍ വെസ് ബ്രൗണ്‍, സന്ദേശ് ജിംഗാന്‍, റിനോ ആന്റോ, ലാല്‍റുത്താര എന്നിവരാകും.

മുംബൈ മുന്നേറ്റത്തില്‍ അതിവേഗക്കാരന്‍ ബല്‍വന്ത് സിങ്ങും ബ്രസീല്‍ താരം എവര്‍ട്ടന്‍ സാന്റോസുമാകും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് തലവേദന സൃഷിക്കുക. മുംബൈ പ്രതിരോധം കരുത്തേറിയതാണ്. നായകന്‍ ലൂസിയാന്‍ ഗോയ്ന്‍ നേതൃത്വം നല്‍കുന്ന പ്രതിരോധത്തില്‍ ഗഴ്‌സന്‍ വിയേര, മെഹറാജുദ്ദീന്‍ വാഡു, ദേവീന്ദര്‍ സിങ്, ലാല്‍ച്വന്‍കീമ, മൗറീഷ്യ റോസാരിയോ തുടങ്ങിയവരുണ്ട്.

Latest Stories

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ