അവര്‍ മഞ്ഞപ്പടയുടെ പേരില്‍ പക വീട്ടി, പിന്നെ മാപ്പ് പറഞ്ഞ് തടിതപ്പി, തുറന്നടിച്ച് സി.കെ വിനീത്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തെറ്റിദ്ധരിപ്പിച്ച് താന്‍ മഞ്ഞപ്പടയ്‌ക്കെതിരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിച്ചതായി മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സികെ വിനീത്. മലയാള ടിവി കമന്റേറ്റര്‍ ഷൈജു ദാമോദരനുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് വിനീത് ഇക്കാര്യം തുറന്ന് പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ ഫാന്‍സുമായുള്ള തര്‍ക്കത്തെ കുറിച്ചുള്ള ഷൈജുവിന്റെ ചോദ്യത്തിനാണ് വിനീത് ഇക്കാര്യം പറഞ്ഞത്. “”ഫാന്‍സ് അബ്യുസ് ചെയ്യുന്ന സമയത്ത് അത് പാടില്ലെന്ന് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ചെന്നയിന്‍ എഫ്.സി ക്ക് വേണ്ടി നാട്ടില്‍ കളിക്കാന്‍ എത്തിയപ്പോഴാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. മഞ്ഞപ്പട എക്‌സിക്യൂട്ടീവ് എറണാകുളം വിംഗ് എന്നാണ് തോന്നുന്നു ഗ്രൂപ്പിന്റെ പേര്, ആ 19 മെംബേര്‍സ് മെമ്പേഴ്സുള്ള ഗ്രൂപ്പില്‍ നിന്നാണ് ആ വോയിസ് ക്ലിപ്പ് പുറത്തേക്ക് വന്നത്.

അവിടെ നിന്ന് അത് പല ഗ്രൂപ്പുകളിലേക്ക് പടര്‍ന്നു. ആ ഗ്രൂപ്പിലുള്ള 19 ആള്‍ക്കാര്‍ക്ക് എതിരെ മാത്രമേ ഞാന്‍ സംസാരിച്ചിട്ടുള്ളു, അതെങ്ങനെയാണ് മൊത്തം മഞ്ഞപ്പടയ്ക്ക് എതിരായി മാറിയതെന്ന് എനിക്ക് അറിയില്ല. അതിന് ശേഷം അവര്‍ ക്ഷമ ചോദിച്ചു കത്ത് നല്‍കിയതോടെ കേസ് അവിടെ അവസാനിപ്പിച്ചു” വിനീത് പറയുന്നു.

പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് വിട്ട് പോയപ്പോള്‍ ഇത്തരം കാര്യങ്ങളോട് തല്ലു കൂടാന്‍ പോയിട്ടില്ല. ഇവിടെ നിന്നപ്പോള്‍ എന്റെ ടീമിന്റെ ഫാന്‍സ് ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല എന്നതു കൊണ്ടാണ് ഞാന്‍ അങ്ങനെ പ്രതികരിച്ചത്. മഞ്ഞപ്പട നമ്പര്‍ വണ്‍ അല്ല എന്നത് മുമ്പൊരിക്കല്‍ ഒരു ഇന്റര്‍വ്യൂയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. ആ സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാന്‍ സ്റ്റേഡിയത്തില്‍ വന്നത് രണ്ടായിരത്തിഅഞ്ഞൂറ് പേരാണ്. അതിനേക്കാള്‍ കൂടുതല്‍ കാണികളുള്ള സ്റ്റേഡിയങ്ങളുണ്ട്. സോഷ്യല്‍ മീഡിയയിലാണ് ഫുട്ബാള്‍ ഫാന്‍സ് ഉണ്ടാവുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ഗ്യാലറിയിലുണ്ടാവുന്നവരാണ് യഥാര്‍ത്ഥ ഫുട്‌ബോള്‍ ഫാന്‍സ്. 60, 000 പേര്‍ കളികാണാന്‍ വന്നപ്പോള്‍ മഞ്ഞപ്പട നമ്പര്‍ 1 ആണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്, അല്ലാതെ അവരെ ഞാന്‍ അടച്ചാക്ഷേപിച്ചിട്ടില്ല. പറയാനുള്ളത് എന്നും പറഞ്ഞു തന്നെയാണ് എന്റെ ശീലം” വിനീത് കൂട്ടിചേര്‍ത്തു.

Latest Stories

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

അലാസ്‌ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ വിളിച്ച് പുടിന്‍; വിവരങ്ങള്‍ കൈമാറിയതിന് നന്ദി അറിയിച്ച് മോദി

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനം വരുന്നു, മൂന്ന് സൂപ്പർ താരങ്ങൾ പുറത്ത്!

ബിജെപിയുടെ നേട്ടത്തിനായി പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവ്

'ഈ മത്സരം നടക്കില്ലെന്ന് എനിക്ക് ഉറപ്പാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് കേദാർ ജാദവ്

പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബേറ്; പ്രതികളെ പിടികൂടി പൊലീസ്