ഛേത്രി നിങ്ങളുടെ എല്ലാ ക്ലബിനെക്കാളും നേട്ടം ഉണ്ടാക്കിയ ആളാണ്, അയാൾ ബഹുമാനം അർഹിക്കുന്നു; പ്രതികരണവുമായി ബാംഗ്ലൂർ എഫ്‌സി ഉടമ

ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനൽ മത്സരത്തിനിടെ ബെംഗളൂരു എഫ്‌സി താരം സുനിൽ ഛേത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് മുംബൈ സിറ്റി ആരാധകർക്ക് ശക്തമായ മറുപടിയുമായി ബംഗളൂരു എഫ്‌സി ടീം ഉടമ പാർത്ഥ് ജിൻഡാൽ. ആർക്കെതിരെയാണ് തങ്ങൾ മുറവിളി കൂട്ടുന്നതെന്ന് അറിയാമോയെന്ന് ബെംഗളൂരു എഫ്‌സി ഉടമ മുംബൈ ആരാധകരോട് ചോദിച്ചു. “നിങ്ങളുടെ ക്ലബിനേക്കാളും രാജ്യത്തെ മറ്റേതൊരു ക്ലബിനേക്കാളും ഇന്ത്യൻ ഫുട്‌ബോളിനായി സംഭാവന ചെയ്ത ആളാണ് അദ്ദേഹം,” ജിൻഡാൽ ട്വീറ്റ് ചെയ്തു.

“അദ്ദേഹം ഒരു ഇതിഹാസമാണ്, എല്ലാ ഫുട്ബോൾ ആരാധകരുടെയും ബഹുമാനം അർഹിക്കുന്നു,” ജിൻഡാൽ പ്രതികരിച്ചു. സെമി ഫൈനൽ മത്സരത്തിനായി സുനിൽ ഛേത്രി മുംബൈയിലെത്തിയപ്പോൾ ഛേത്രിക്കെതിരെ മുംബൈ ആരാധകർ കൂവി വിളിച്ചിരുന്നു. എന്നാൽ, ആദ്യ പാദ സെമിയിൽ ബെംഗളൂരു എഫ്‌സി ജയിച്ചു.

മുംബൈ സിറ്റി എഫ്‌സിക്കെതിരെ 78-ാം മിനിറ്റിൽ സുനിൽ ഛേത്രി നേടിയ ഗോളിന് പിന്നാലെ ബെംഗളൂരു എഫ്‌സി ആരാധകർ ‘ദയവായി കളി നിർത്തി പോകരുത്’ എന്ന് ആക്രോശിക്കുന്നതും കാണാമായിരുന്നു. സുനിൽ ഛേത്രിയുടെ ഗോളിന് പിന്നാലെ ഇറങ്ങിപ്പോയ കേരള ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിനും എതിരെയുള്ള വിമർശനമായിരുന്നു ഈ ചാന്റ്.

ഐ എസ് എല്‍ ഒന്നാം സെമിയിലെ ആദ്യ പാദത്തില്‍ മുംബൈ സിറ്റി എഫ് സിക്കെതിരെ ബെംഗളൂരു എഫ് സി ജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു മത്സരം സ്വന്തമാക്കിയത്. 78-ാം മിനുട്ടില്‍ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ