ത്രില്ലിംഗ് ക്ലൈമാക്‌സ്; പി.എസ്.ജി സെമിയില്‍

അവസാന മിനിറ്റുകളില്‍ വിധി തിരുത്തി കുറിച്ച് ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ കടന്നു. പോര്‍ച്ചുഗലില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ഇറ്റാലിയന്‍ ടീം അറ്റലാന്റയെ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തിയാണ് പി.എസ്.ജിയുടെ സെമി പ്രവേശം.

തോല്‍വിക്കരികില്‍ നിന്നായിരുന്നു പി.എസ്.ജിയുടെ ഉജ്ജ്വല തിരിച്ചുവരവ്. അവസാന മൂന്നു മിനിറ്റിനിടെയാണ് പി.എസ്.ജിയുടെ രണ്ടു ഗോളും പിറന്നത്. 27-ാം മിനിറ്റില്‍ മരിയോ പസാലിക്ക് നേടിയ ഗോളിലൂടെയാണ് അവസാനംവരെ അറ്റലാന്റ ജയം സ്വപ്‌നം കണ്ടത്.

എന്നാല്‍ 90-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ മാര്‍ക്വിനോസിലൂടെ പി.എസ്.ജി സമനില പിടിച്ചു. നെയ്മറുടെ ക്രോസ് മാര്‍ക്വിനോസ വലയിലേക്കു വഴി തിരിച്ചു വിടുകയായിരുന്നു. അധിക സമയത്തിന്റെ മൂന്നാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ എറിക്ക് ചോപ്പോ മോട്ടിംഗിന്റെ ഗോളിലൂടെ പി.എസ്.ജി സെമിയിലേക്ക് യോഗ്യത നേടുകയും ചെയ്തു.

1995-നു ശേഷം ആദ്യമായാണ് പി.എസ്.ജി ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലെത്തുന്നത്. അത് ലറ്റികോ മാഡ്രിഡും ലെയ്പ്ഷിഗും തമ്മിലുള്ള ക്വാര്‍ട്ടറിലെ വിജയികളാണ് സെമിയില്‍ പിഎസ്ജിയുടെ എതിരാളികള്‍.

Latest Stories

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്