പിഎസ്ജിയിലെ തമ്മിലടി; നെയ്മറിനെ കുറിച്ച് വെളിപ്പെടുത്തലുമായി കവാനി

ബാഴ്‌സലോണയില്‍ നിന്ന് ലോക റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിയ നെയ്മര്‍ പിഎസ്ജിയില്‍ തൃപ്തനല്ല എന്ന വാര്‍ത്തകള്‍ക്കിടയില്‍ വെളിപ്പെടുത്തലുമായി കവാനി. നെയ്മറും കവാനിയുമായിരുന്നു പിഎസ്ജിയിലെ സെറ്റ് പീസ് വിവാദത്തിലുണ്ടായിരുന്നത്. വമ്പന്‍ തുകയ്ക്ക് വന്നതിനാല്‍ തന്നെ നെയ്മറിന് കൂടുതല്‍ സ്വാധീനവും സ്വാതന്ത്ര്യവും ക്ലബ്ബിലുണ്ടെന്ന് ആരോപണവുമായും കളിക്കാര്‍ രംഗത്തു വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് പിഎസ്ജിയില്‍ കളിക്കാര്‍ തമ്മിലടിയാണെന്ന് വരെ സൂചനകള്‍ വന്നു.

എന്നാല്‍, പിഎസ്ജിയില്‍ തമ്മിലടിയാണെന്ന് പറഞ്ഞുള്ള വാര്‍ത്തകളെല്ലാം നിഷേധിച്ച കവാനി നെയ്മറുമായി അടുത്ത സൗഹൃദമാണുള്ളതെന്നും വ്യക്തമാക്കി. ക്ലബ്ബിന്റെ ടോപ്പ്‌സ്‌കോറര്‍മാരില്‍ ഒരാളാണ് നിലവില്‍ കവാനി. സെറ്റ്പീസ് തര്‍ക്കം ടീമിനകത്ത് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയില്ല. ഗ്രൗണ്ടില്‍ ഞങ്ങള്‍ പ്രഫണലുകളാണ്. ടീം വര്‍ക്കിലാണ് ഞങ്ങളുടെ ഗോളുകള്‍ പിറക്കുന്നത്. ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ കവാനി വ്യക്തമാക്കി.

ബാഴ്‌സയില്‍ നിന്ന് നെയ്മര്‍ ക്ലബ്ബുമായി ഒപ്പുവെച്ചപ്പോള്‍ ഞങ്ങള്‍ എല്ലാവരും സന്തോഷിച്ചു. ലോകോത്തര താരം ഞങ്ങളുടെ ടീമിലെത്തുന്നതിന്റെ ആവേശമായിരുന്നു ഞങ്ങള്‍ക്ക്. നെയ്മറിന്റെ സാന്നിധ്യം ക്ലബ്ബിനും ഏറെ ഗുണം ചെയ്യും. കവാനി കൂട്ടിച്ചേര്‍ത്തു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍