മഞ്ഞപ്പടയ്ക്കായി ആർപ്പ് വിളിക്കാൻ വരുക, ഐ.എസ്.എൽ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഇപ്പോൾ സന്തോഷത്തിന്റെ ഫുട്ബോൾ ഓർമ്മകളാണ്. ഫൈനലിൽ കാലിടറിയെങ്കിലും സൂപ്പർ ലീഗിൽ കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഏറ്റവും മികച്ച സീസനാണ് കളിച്ച് കഴിഞ്ഞിരിക്കുന്നത്. അതുപോലെ സ്വന്തം നാട്ടിൽ നടന്ന സന്തോഷ് ട്രോഫി കിരീടം കേരളം ചൂടി കഴിഞ്ഞിരിക്കുന്നു. അതുപോലെ ഗോകുലം കേരള ഐ.എസ്.എൽ നേടി കഴിഞ്ഞു.

ഇപ്പോഴിതാ കഴിഞ്ഞ വർഷത്തെ നഷ്ട കിരീടം വീണ്ടെടുക്കൻ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിനും അത് കാണാൻ കാത്തുനിൽക്കുന്ന ആരാധകർക്കും ആവേശമായി അടുത്ത വർഷത്തെ ഐ,എസ്.എൽ സീസന്റെ മത്സരക്രമീകരണം പുറത്തുവന്നിട്ടുണ്ട്. ഒരിക്കൽക്കൂടി കൊച്ചി മണ്ണ് ഉത്ഘാടന മത്സരത്തിന് സാക്ഷ്യം വഹിക്കും. ഒക്ടോബർ 7 ന് തുടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടുന്നതോടെ പോരാട്ടത്തോടെ ആവേശ പോരാട്ടത്തിന് തിരി തെളിയും.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഐഎസ്എല്‍ ഒന്‍പതാം സീസണിലെ എല്ലാ ഹോം മത്സരങ്ങള്‍ക്കുമുള്ള സീസണ്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു. തുടക്കമെന്ന നിലയില്‍, 40 ശതമാനം കിഴിവില്‍ 2499 രൂപയ്ക്ക് സീസണ്‍ ടിക്കറ്റുകള്‍ ലഭിക്കും. പേടിഎം ഇന്‍സൈഡറില്‍ എല്ലാ ടിക്കറ്റുകളും വില്‍പ്പനയ്ക്ക് ലഭ്യമാവും.

എതിരാളികള്‍ ആരായാലും, ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാ ഹോം മത്സരങ്ങള്‍ക്കുമുള്ള സീറ്റാണ് സീസണ്‍ ടിക്കറ്റിലൂടെ ആരാധകര്‍ക്ക് ഉറപ്പ് നല്‍കുന്നത്. സ്റ്റേഡിയത്തിലെ ഏറ്റവും മികച്ച സീറ്റുകളില്‍ ഉള്‍പ്പെട്ട രണ്ടാം നിര ഈസ്റ്റ്, വെസ്റ്റ് ഗ്യാലറികളില്‍ ഇരുന്ന് മത്സരങ്ങള്‍ കാണാനുള്ള അവസരവും സീസണ്‍ പാസിലൂടെ ആരാധകര്‍ക്ക് ലഭിക്കും. ഇതിന്പുറമെ ഫസ്റ്റ് ടീം പരിശീലന സെഷനുകള്‍ കാണാനുള്ള അവസരവുമുണ്ട്.

മത്സര ദിവസങ്ങളില്‍ സ്‌റ്റേഡിയത്തിലേക്ക് സൗകര്യപ്രദമായ പ്രവേശനത്തിനും പുറത്തുകടക്കലിനും സീസണ്‍ ടിക്കറ്റ് പ്രയോജനപ്പെടുത്താം. കൂടാതെ ഭാഗ്യശാലികളായ സീസണ്‍ ടിക്കറ്റ് ഉടമകള്‍ക്ക് താരങ്ങളെ നേരിട്ട് കാണാനും, താരങ്ങള്‍ ഒപ്പിട്ട ക്ലബ്ബിന്റെ ജഴ്‌സികള്‍ സ്വന്തമാക്കാനും, ടീമിനൊപ്പം ആവേശകരമായ മത്സരങ്ങളില്‍ പങ്കെടുക്കാനും അവസരമുണ്ടാവും.

എന്തായാലും വലിയ ഒരുക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് സീസണിന് മുമ്പ് തന്നെ നടത്തുന്നത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ