ലീഡ് നേടിയ ശേഷം തകര്‍ന്നടിഞ്ഞു ; ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗലുരുവിനെ നോര്‍ത്ത് ഈസ്റ്റ് അട്ടിമറിച്ചു

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ ബംഗലുരു എഫ് സിയ്ക്ക് ആദ്യ പാദത്തില്‍ ഏറ്റ തോല്‍വിയ്ക്ക് ശക്തമായി മറുപടി നല്‍കി. നോര്‍ത്തീസ്റ്റ് യുണൈറ്റഡ്. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് നോര്‍ത്തീസ്റ്റ് യുണൈറ്റഡ് ബംഗലുരുവിനെ പരാജയപ്പെടുത്തി. ഈ സീസണില്‍ ബംഗലുരുവിന്റെ ആറാം തോല്‍വിയായിരുന്നു ഇത്.

ക്‌ളൈറ്റന്‍ സില്‍വയുടെ ഗോളില്‍ മുന്നിലെത്തിയ ബംഗലുരുവിനെ ഡെഷോണ്‍ ബ്രൗണ്‍, ആര്‍ ലാല്‍ഡന്‍മാവിയ എന്നിവരുടെ ഗോളുകളിലായിരുന്നു നോര്‍ത്തീസ്റ്റിന്റെ മറുപടി. ഇതോടെ 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗലുരു എഫ്‌സ് 23 പോയിന്റുമായി ആറാം സ്ഥാനത്താണ്.

നോര്‍ത്തീസ്റ്റിന്റെ മലയാളി കീപ്പറും മികച്ച പ്രകടനം നടത്തി. നാലു ഗോളിനെങ്കിലും ബംഗലുരു തോല്‍ക്കേണ്ടിയിരുന്ന മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയത് നോര്‍ത്തീസ്റ്റ് ആയിരുന്നു.

രണ്ടാം പകുതിയില്‍ മാഴ്‌സലീഞ്ഞോ പകരക്കാരനായി വന്ന ശേഷം അവരുടെ കളിയില്‍ വലിയ മാറ്റം കൊണ്ടുവരാനായി. പതിവ് പോലെ ബംഗലുരുവിന്റെ പൊസഷന്‍ ഫുട്‌ബോളിനെ നോര്‍ത്തീസ്റ്റ് ഫലപ്രദമായി തടഞ്ഞു. ഈ ജയത്തോടെ 13 പോയിന്റുമായി നോര്‍ത്തീസ്റ്റ് യുണൈറ്റഡ് പത്താം സ്ഥാനത്തേക്ക് കയറി.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ