ബ്രസീലിന് കലികാലം, കോപ്പ അമേരിക്കയില്‍ കളിക്കാന്‍ നെയ്മര്‍ ഇല്ല

അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്കയില്‍ കളിക്കാന്‍ ബ്രസീല്‍ ഫോര്‍വേഡ് നെയ്മര്‍ ഉണ്ടാവില്ല. കാല്‍മുട്ടിനേറ്റ പരിക്കില്‍നിന്ന് സുഖം പ്രാപിക്കാന്‍ താരത്തിന് ഇനിയും സാധിച്ചിട്ടില്ലെന്നും അതിനാല്‍ കോപ്പ അമേരിക്കയില്‍ കളിക്കാന്‍ നെയ്മറിനാവില്ലെന്നും ദേശീയ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ ചൊവ്വാഴ്ച പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇടതു കാല്‍മുട്ടിലെ പരിക്ക് താരത്തെ വലയ്ക്കുകയാണ്. ഒക്ടോബര്‍ 17-ന് യുറഗ്വായുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പിന്നാലെ ശസ്ത്രക്രിയ നടത്തി. 2024 ജൂണ്‍ 20-നാണ് കോപ്പ അമേരിക്ക ആരംഭിക്കുക. ജൂലൈ 14-നാണ് ഫൈനല്‍.

ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഡിയിലാണ് ബ്രസീല്‍. കൊളംബിയ, പരാഗ്വെ ടീമുകള്‍ക്കൊപ്പം കോസ്റ്റാറിക്ക, ഹോണ്ടുറാസ് എന്നിവരില്‍ ഒരു ടീമും ബ്രസീലിന്‍െ ഗ്രൂപ്പില്‍ വരും. കോപ്പ അമേരിക്കയ്ക്ക് തൊട്ടുമുമ്പ് 2024 ജൂണ്‍ എട്ടിന് മെക്സിക്കോയുമായി ബ്രസീലിന് സന്നാഹ മത്സരമുണ്ട്.

129 മത്സരങ്ങളില്‍ 79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും ഗോള്‍വേട്ടക്കാരനാണ് നെയ്മര്‍. താരത്തിന്‍റെ അഭാവം ടീമിന് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. അര്‍ജന്റീനയാണ് കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്‍മാര്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ