ചെൽസി ആറാടുകയാണ്! വോൾവ്‌സിനെതിരെ ആറ് ഗോളിന്റെ വിജയം സ്വന്തമാക്കി ബ്ലൂസ്

പ്രീമിയർ ലീഗിന്റെ രണ്ടാം ആഴ്ച്ച മത്സരത്തിൽ വോൾവ്‌സിനെതിരെ മികച്ച ഗോളിന്റെ വിജയം സ്വന്തമാക്കി ചെൽസി. എൻസോ മറെസ്കയുടെ കീഴിൽ ഈ സീസണിലെ തങ്ങളുടെ ആദ്യ പ്രീമിയർ ലീഗ് വ്യജയം നേടിയിരിക്കുകയാണ് ബ്ലൂസ്. വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ നടന്ന മത്സരത്തിൽ 6 – 2 എന്ന സ്കോറിനാണ് ചെൽസിയുടെ വിജയം.

കഴിഞ്ഞ വാരാന്ത്യത്തിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയോട് ചെൽസിക്ക് അവരുടെ ആദ്യ മത്സരം നഷ്ടമായെങ്കിലും മൊത്തത്തിലുള്ള പ്രകടനത്തിൽ നിന്ന് പ്രോത്സാഹജനകമായ ചില സൂചനകൾ ഉണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി, ഒരു കോൺഫറൻസ് ലീഗ് പ്ലേ-ഓഫ് ഫസ്റ്റ് ലെഗിൽ സെർവെറ്റിനെതിരെ 2-0ന് വിജയിച്ച ടീമിനൊപ്പം ഹെഡ് കോച്ചെന്ന നിലയിൽ മാരെസ്ക ആദ്യമായി വിജയം സ്വന്തമാക്കി.

അവസാന ഔട്ടിംഗിൽ നിന്ന് കുറച്ച് ആക്കം കൂട്ടാൻ ഇറ്റാലിയൻ ഇപ്പോഴും ശ്രമിക്കുന്നു. ചെൽസിക്ക് വേണ്ടി നോനി മടുഓക്കെ ഹാട്രിക്കും നിക്കോളാസ് ജാക്സൺ കോൾ പാൽമെർ ജാവോ ഫെലിക്സ് എന്നിവർ ഓരോ ഗോളും നേടി. രണ്ടാം മിനുട്ടിൽ തുടങ്ങിയ ഗോൾ വേട്ട എൺപതാം മിനുട്ട് വരെ നീണ്ടു. വോൾവ്‌സിന് വേണ്ടി കുൻഹയും ലാർസെനും ആശ്വാസ ഗോളുകൾ നേടി.

ഏറ്റവും മികച്ച രീതിയിൽ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇടപെട്ട ചെൽസി ഏറ്റവും മിടുക്കരായ ടീമിനെ തന്നെയാണ് ലീഗിൽ അണിനിരത്തിയിട്ടുള്ളത്. മികച്ച കോച്ചിന്റെ സഹായം കൂടി ചേരുമ്പോൾ ഇത്തവണ വലിയ പ്രതീക്ഷകളോട് കൂടിയാണ് ചെൽസി കളിക്കുന്നത്.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്