ആദ്യ പകുതിയിലെ ഉഴപ്പിന് ഒടുവിൽ രണ്ടാം പകുതിയിൽ ഫുൾ മാർക്കുമായി ബ്ലാസ്റ്റേഴ്‌സ്; ആവേശ ജയം

ഈ കളി എങ്ങനെ എങ്കിലും ഒന്ന് തീർന്നാൽ മതിയെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച ആദ്യ പകുതിയിൽ നിന്നും വ്യത്യസ്തമായി രണ്ടാം പകുതിയുടെ അവസാനം ആ അഭിപ്രായം ആരാധകരെ കൊണ്ട് മാറ്റി പറയിപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ് സിയെ ആവേശ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.

ആദ്യ പകുതി

ബ്ലാസ്റ്റേസ്റ് ഈ സീസണിൽ കളിച്ച ഏറ്റവും മോശം ഫുട്‍ബോൾ ആയിരുന്നു ആദ്യ പകുതിയിൽ കണ്ടത്. തുടക്കം മുതൽ മിസ് പാസുകളും ഈ സീസണിൽ അങ്ങനെ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായ കൺഫ്യൂഷനും ഒകെ കണ്ടപ്പോൾ ഒഡിഷ മാത്രമേ കളത്തിൽ ഉണ്ടായിരുന്നു എന്നാണ് ആരാധകർക്ക് തോന്നിയത്. ഒരു നല്ല നീക്കം പോലും ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാതെ പകുതി സുഖമുള്ള ഒരു ചിത്രം പോലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഓർക്കാൻ സമ്മാനിച്ചില്ല. നായകനായിട്ട് ഇറങ്ങിയ ജെസൽ ആദ്യ എലാവയിൽ വന്നതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ താളവും തെറ്റി.

രണ്ടാം പകുതി

ആദ്യ പകുതിയെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ് മികച്ച ഫുട്‍ബോൾ രണ്ടാം പകുതിയിൽ കളിച്ചു. എന്തിരുന്നാലും ഫിനീഷിംഗിലെ പോരായ്‌മ ബ്ലാസ്‌റ്റേഴ്‌സിന് പണി ആയി. എന്തിരുന്നാലും ആദ്യ പകുതിയിലെ ഉഴപ്പി മാറ്റി കളിച്ച പോസിറ്റീവ് ഫുടബോളിന്റെ പ്രതിഫലമായിട്ടാണ് 86 ആം മിനിറ്റിൽ സന്ദീപിലൂടെ ബ്ലാസ്റ്റേഴ്‌സ് മത്സരം സ്വന്തമാക്കിയ ഗോൾ നേടിയത്. തുടർച്ചയായ മുന്നേറ്റങ്ങൾക്ക് ഒടുവിൽ ഒഡിഷ ബോക്സിൽ പിറന്ന സമ്മർദ്ദഹത്തിനൊടുവിലാണ് സന്ദീപിന്റെ ക്ലാസ് ഫിനിഷിലൂടെ ഗോൾ പിറന്നത്. പിന്നെയും ബ്ലാസ്റെർട്ടേഴ്‌സ് ആക്രമണങ്ങൾ നടത്തി എങ്കിലും ഗോൾ മാത്രം അകന്ന് നിന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്