കോപ്പലാശാന് കിട്ടിയത് ജയിംസേട്ടന്‍ കൊടുക്കും; പലിശയും തീര്‍ത്ത്:ആ കടം ബ്ലാസ്റ്റേഴ്‌സ് ഇന്ന് തീര്‍ക്കുമോ?

കഴിഞ്ഞ സീസണില്‍ കോപ്പലാശാന് കിട്ടിയത് മുതലും പലിശയും ചേര്‍ത്ത് ഡേവിഡ് ജെയിംസ് തിരിച്ചു കൊടുക്കുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കഴിഞ്ഞ സീസണില്‍ നാണം കെടുത്തിയ ചരിത്രത്തിന് പകരം വീട്ടുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഡിയാഗോ ഫോര്‍ലാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 19ന് നടന്ന ഐഎസ്എല്‍ മത്സരത്തില്‍ അഞ്ച് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നാണം കെട്ടത്.

സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിച്ചിരുന്ന ടീമിന്റെ വലയില്‍ മൂന്ന് തവണ സൂപ്പര്‍ താരം ഫോര്‍ലാന്‍ പന്തെത്തിച്ചപ്പോള്‍ ബ്രിറ്റോ ആല്‍വസും ലൂസിയാന്‍ ഗോയിയാനും ഓരോ ഗോളുകള്‍ സ്വന്തം പേരിലാക്കി ബ്ലാസ്റ്റേഴ്‌സിന്റെ നാണക്കേട് പൂര്‍ണമാക്കി. കഴിഞ്ഞ സീസണിലെ ഓര്‍മകള്‍ വേട്ടയാടുന്നത് ഈ സീസണില്‍ തീര്‍ക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ആദ്യ പാദ മത്സരത്തില്‍ 1-0 ത്തിനു ജയിച്ചതിന്റെ ആത്മവിശ്വാസത്തോടെയായിരുന്നു അന്നു ബ്ലാസ്റ്റേഴ്‌സ് മുംബൈയില്‍ കളിക്കാനിറങ്ങിയത്. അഞ്ചു ഗോളുകള്‍ക്ക് നാണം കെടുത്തിയാണ് മുംബൈ അന്ന് ബ്ലാസ്‌റ്റേഴ്‌സിനെ മടക്കിയയച്ചത്. അതേസമയം, ഇയാന്‍ ഹ്യൂ്ം ഹാട്രിക്കോട് ഫോമിലേക്കെത്തിയതും വിനീതിന്റെ പരിക്ക് മാറിയതും മധ്യനിരയ്ക്ക് പുത്തന്‍ ഉണര്‍വേകിയ കെസിറോണ്‍ കിസിറ്റോയും ഇത്തവണ ആ കലിപ്പ് തീര്‍ക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ വിശ്വസിക്കുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍