തിരുവോണ ദിനത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സമ്മാനിച്ചത് കണ്ണീർ ഞായർ, കളിച്ചത് അതിദയനീയ ഫുട്‍ബോൾ; പാഠം പഠിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വമ്പൻ പണി

തിരുവോണ നാളിലും തങ്ങളെ സ്നേഹിച്ച് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ നിരാശപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്. പഞ്ചാബ് എഫ് സിയുമായി നടന്ന സീസണിലെ ആദ്യ മത്സരത്തിൽ ആണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേസ്റ്സ് പരാജയം ഏറ്റുവാങ്ങിയത്. പുതിയ പരിശീലകനും ചില പുതുമുഖ താരങ്ങളുമൊക്കെ അണിനിരന്ന ബ്ലാസ്റ്റേഴ്‌സ് സംഘം പന്തടക്കത്തിലടക്കം ആധിപത്യം പുലർത്തിയെങ്കിലും ഗോളുകൾ നേടാൻ മറന്നപ്പോൾ പഞ്ചാബ് കിട്ടിയ അവസരങ്ങളൊക്കെ മുതലാക്കി.

ലുക്കാ മജ്‌സെൻ പെനാൽറ്റിയിലൂടെ 86 ആം മിനിറ്റിൽ കളിയിലെയും പഞ്ചാബിന്റെയും ആദ്യ ഗോൾ സ്വന്തമാക്കിയത് എങ്കിൽ തൊട്ടുപിന്നാലെ പുതിയ സ്‌ട്രൈക്കർ ജീസസ് ജിമിനസിലൂടെ 92 ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. മത്സരം സമനിലയിലേക്ക് എന്ന് തോന്നിച്ച സമയത്ത് ആയിരുന്നു ലൂക്കയുടെ പാസിൽ നിന്ന് കേരള ഗോളി സച്ചിന്റെ മിസ്റ്റേക്കിൽ നിന്ന് 95 ആം മിനിറ്റിൽ ഫിലിപ് പഞ്ചാബിന്റെ വിജയ ഗോൾ നേടിയത്.

മത്സരത്തിലേക്ക് വന്നാൽ ഇരുടീമുകൾക്കും കാര്യമായ ആധിപത്യം സ്ഥാപിക്കാൻ സാധിക്കാതിരുന്ന ആദ്യ പകുതിയായിരുന്നു കടന്നുപോയത്. ഇരു ബോക്സിലും ഭീതി വിതക്കുന്ന ആക്രമണങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല എന്ന് പറയാം. ഇരു പ്രതിരോധനിരക്കും അതിനാൽ തന്നെ കാര്യമായ ജോലികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പന്തടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലർത്തിയപ്പോൾ കൂടുതൽ ഷോട്ട് ശ്രമങ്ങൾ പഞ്ചാബിന്റെ ഭാഗത്ത് നിന്ന് തന്നെയാണ് ഉണ്ടായത്. നോവയും രാഹുലും നടത്തിയ ചില മിന്നൽ മുന്നേറ്റങ്ങൾ ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് കൈയടിക്കാനും ആഹ്ലാദിക്കാനും ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ വ്യത്യസ്തമായി അൽപ്പം കൂടി ആത്മവിശ്വാസത്തോടെ കളിക്കുന്ന രാഹുൽ കെ പിയെ ആദ്യ പകുതിയിൽ കാണാൻ സാധിച്ചു എന്നത് ഒരു പോസിറ്റീവ് ആയി കാണാൻ സാധിക്കും.

രണ്ടാം പകുതിയിലേക്ക് വന്നാൽ ബ്ലാസ്റ്റേഴ്‌സ് കുറച്ചുകൂടി ആക്രമണ മനോഭാവം കാണിച്ചെങ്കിലും അതൊന്നും ഗോൾ ആയില്ല. പഞ്ചാബ് ആകട്ടെ തുടർച്ചയായി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ പരീക്ഷിച്ചു. പകരക്കാരനായി എത്തിയ ലുക്കാ മജ്‌സെൻ എന്ന ശക്തനായ മുന്നേറ്റ നിരാകരനെ പൂട്ടാൻ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പണിപ്പെട്ടു. അദ്ദേഹത്തിന്റെ സംഭാവന ഈ രണ്ട് ഗോളിലും ഉണ്ടായിരുന്നു എന്നത് ശ്രദ്ധിക്കണം. ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ ആദ്യമായി ഇറങ്ങിയ ജീസസ് കിട്ടിയ അവസരം മുതലാക്കിയപ്പോൾ നോവ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

ലുണയുടെ അഭാവവും പല താരങ്ങളുടെയും പരിചയക്കുറവും ബ്ലാസ്‌റ്റേഴ്‌സിനെ ചതിച്ചപ്പോൾ പ്രതിരോധത്തിലെ അലസത ഈ സീസണിലും ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കുമോ എന്ന ചോദ്യം ആദ്യ മത്സത്തിൽ തന്നെ ഉയരുന്നു

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി