ബാഴ്‌സയേയും യുണൈറ്റഡിനേയും വെട്ടി, ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സിന് രണ്ടാം സ്ഥാനം

ആരാധകരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമത്തെയും ഏഷ്യയില്‍ അഞ്ചാമത്തേതുമായ ഫുട്‌ബോള്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അന്താരാഷ്ട്ര തലത്തില്‍ മറ്റൊരു നേട്ടം കൂടി കൈവരിച്ചു. ലോകമെമ്പാടും കോവിഡ് 19 ഭീതിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ലോകത്തിലെ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ വെച്ചേറ്റവും കൂടുതല്‍ “ഇന്‍സ്റ്റാഗ്രാം എന്‍ഗേജ്‌മെന്റ്‌സ്” നേടിയതില്‍ രണ്ടാം സ്ഥാനമാണ് ബ്ലാസ്റ്റേഴ്സ് കൈവരിച്ചത്.

3.68 ശതമാനമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ റേറ്റിംഗ്. ലോകത്തിലെ മുന്‍നിര ഫുട്‌ബോള്‍ ക്ലബുകളായ എഫ് സി ബാഴ്‌സലോണ (0.97%), ലിവര്‍പൂള്‍ എഫ് സി (0.88%), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (0.57%) എന്നിവരൊക്കെതന്നെ ഇന്‍സ്റ്റാഗ്രാം എന്‍ഗേജ്‌മെന്റില്‍ ബ്ലാസ്റ്റേഴ്‌സിനെക്കാള്‍ പിന്നിലാണ്.

അത് ലറ്റുകള്‍, ക്ലബ്ബുകള്‍, ലീഗുകള്‍, ഫെഡറേഷനുകള്‍, അസോസിയേഷനുകള്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവരുടെ ഡിജിറ്റല്‍ ആശയവിനിമയ, വിപണന ആവശ്യങ്ങളില്‍ പ്രാവീണ്യമുള്ള ഏജന്‍സിയായ റിസള്‍ട്ട്‌സ് സ്‌പോര്‍ട്‌സ് നടത്തിയ “”ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ബെഞ്ച്മാര്‍ക്ക്”” എന്ന പഠനമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

1.4 ദശലക്ഷത്തിന്റെ ഇന്‍സ്റ്റാഗ്രാം ആരാധകരുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ലോകമെമ്പാടുമുള്ള 1 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ബേസ് ഉള്ള 58 ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നാണ്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ