ഡല്‍ഹിക്കെതിരായ തകര്‍പ്പന്‍ ജയം ബ്ലാസ്‌റ്റേഴ്‌സ് ആഘോഷിച്ചത് ആരാധകര്‍ക്കൊപ്പം; കരിമ്പടയുടെ താളത്തിന് ചുവടുവെച്ച് ഗാലറി

ഡഹിക്കെതിരായ തകര്‍പ്പന്‍ ജയത്തിന് ശേഷം ആരാധകരെ പ്രത്യഭിവാദനം ചെയ്ത് ബ്ലാസ്‌റ്റേഴ്‌സ് ടീം അംഗങ്ങള്‍. മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്താണ് കളിക്കാര്‍ മടങ്ങിയത്.

ദല്‍ഹിയെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് തകര്‍ത്താണ് ബ്ലാസ്റ്റേഴ്സ് വിജയിച്ച് കയറിയത്. ഡല്‍ഹിയിലെ കൊടും തണുപ്പിനെ വകവെക്കാതെ പന്തിനു മുകളില്‍ മികച്ച നിയന്ത്രണം കാത്തുസൂക്ഷിച്ച ഹ്യൂം ആദ്യ സീസണിലെ പരിശീലകനും സഹതാരവുമായിരുന്ന ഡേവിഡ് ജെയിംസിന്റെ മടങ്ങി വരവ് ആഘോഷിക്കുകയായിരുന്നു.

11-ാം മിനിറ്റിലെ ഗോളിന് ശേഷം 78-ാം മിനിറ്റിലും 83-ാം മിനിറ്റിലും ഹ്യൂം ലക്ഷ്യം കണ്ടു. ഐ.എസ്.എല്‍ കരിയറില്‍ ഹ്യൂമിന്റെ മൂന്നാമത്തെ ഹാട്രിക്കാണിത്.
ജെയിംസിന്റെ തിരിച്ചുവരവിലെ മത്സരത്തില്‍ ഉശിരന്‍ സമനിലയും രണ്ടാം മത്സരത്തില്‍ അത്യുഗ്രന്‍ വിജയവുമാണ് ടീം സ്വന്തമാക്കിയത്. സൂപ്പര്‍താരം ഇയാന്‍ ഹ്യൂം ഫോമിലേക്കുയര്‍ന്നതു കണ്ട മത്സരത്തിനുശേഷം ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാം കളിക്കാരായ ആരാധകരും സന്തോഷത്തിലാണ്.
തുടരെ തുടരെ ഹോം മാച്ചില്‍ വിജയം അകന്നു നിന്നെങ്കിലും ദല്‍ഹിയിലെ എവേ മാച്ചിലും മഞ്ഞപ്പടയെ പ്രോത്സാഹിപ്പിക്കാന്‍ ആരാധകര്‍ മറന്നില്ല. ദല്‍ഹിയിലെ കൊടും തണുപ്പില്‍ ടീമിനെ സ്വീകരിക്കാന്‍ ഉറക്കമൊഴിച്ചതുപോലെ ദല്‍ഹിയിലും മഞ്ഞപ്പട ആര്‍ത്തലച്ചുകൊണ്ടിരുന്നു.ഇവര്‍ക്കാണ് ഹ്യൂമേട്ടന്‍ തന്നെ മിന്നുന്ന പ്രകടനം പുറത്തെടുത്ത് കേരളത്തെ വിജയിപ്പിച്ചത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍