കാണികളുടെ പിന്തുണയെ മറികടന്ന് ജയിക്കുമെന്ന് ബംഗാൾ, ആരാധകർക്കായി കിരീടം കൊണ്ടുവരുമെന്ന് കേരളം

കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ കണ്ണും കാതും മനസും ഇന്ന് മലപ്പുറത്താണ്. തിങ്ങിനിറഞ്ഞ കാണികൾ മലപ്പുറത്ത് തടിച്ചുകൂടുമ്പോൾ അവിടേക്ക് വരാൻ സാധികാത്ത ആളുകൾ എഐഎഫ്എഫ് ഫെയ്സ്ബുക്ക് പേജിലൂടെ തത്സമയം തങ്ങളുടെ സാന്നിധ്യം അറിയിക്കും. ഇന്ന് രാത്രി 8 ണ് മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനലിലിന് ഇറങ്ങുന്ന കേരളത്തിന്റെ ആരാധകർ പെരുന്നാളിന് മുമ്പ് തന്നെ ആഘോഷത്തിലേക്ക് കടക്കാൻ കേരളത്തിന്റെ ജയമാണ് ആഗ്രഹിക്കുന്നത്.

75–ാം സന്തോഷ് ട്രോഫിയുടെ കലാശപ്പോരിൽ കേരളവും ബംഗാളും ഇന്നു നേർക്കുനേർ വരുമ്പോൾ സന്തോഷ് ട്രോഫി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് ടീമുകളുടെ പോരാട്ടമായി വിലയിരുത്താം. ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ബംഗാളും( 32 ) തവണ ഏഴാം കിരീടം തേടിയിറങ്ങുന്ന കേരളവും പോരടിക്കുമ്പോൾ ആരുടേയും ജയം പ്രവചിക്കുക സാധ്യമല്ല.

ആർത്തിരമ്പുന്ന ഗാലറിയുടെ പിന്തുണയിൽ നടത്തിയ സ്വപ്ന തുല്യമായ തേരോട്ടം കിരീട നേട്ടത്തിലൂടെ സമ്പൂർണമാക്കാനുറച്ചാണു കേരളം ഇറങ്ങുന്നത്. ടീമിനു പരുക്കിന്റെ തലവേദനകളൊന്നുമില്ല. മധ്യനിരയുടെ കരുത്തിൽ തന്നെയാണ് കേരളം പ്രതീക്ഷ വെക്കുന്നത്. ക്യാപ്റ്റൻ ജിജോ ജോസഫ് ടുട്ടുവിന്റെ നേതൃത്വത്തിൽ എതിർ പോസ്റ്റിലേക്ക് കേരളം നടത്തുന്ന വേഗതയേറിയ നീക്കങ്ങൾ ബംഗാളിന് തലവദനയാകുമെന്നുറപ്പാണ്. അതുപോലെ സെമിയിൽ കർണാടകയെ തകർത്തു തരിപ്പണമാക്കിയ ടി.കെ.ജെസിന്റെ ബൂട്ടുകൾ ഇന്നും വെടിയുതിർക്കുമെന്നു തന്നെയാണു പ്രതീക്ഷ. കർണാടകയ്ക്കെതിരെ 3 ഗോൾ വഴങ്ങിയ പ്രതിരോധത്തിലെ വിള്ളൽ കൂടി അടച്ചാൽ കിരീടം കേരളത്തിനുറപ്പിക്കാം.

ഗോൾ വേട്ടയിൽ കേരളം ബഹുദൂരം മുന്നിലാണെങ്കിലും ഗോളുകൾ വഴങ്ങുന്നതിലെ പിശുക്ക് ബംഗാൾ പ്രതിരോധത്തിന്റെ കടുപ്പത്തിന്റെ തെളിവാണ്. ആദ്യ ഏറ്റുമുട്ടലിലിൽ കേരളത്തോട് തോറ്റെങ്കിലും കടുപ്പമേറിയ മത്സരം തന്നെയാണ് ബംഗാൾ നൽകിയത്.

ആദ്യ ഏറ്റുമുട്ടലിൽ കാണികളുടെ പിന്തുണ കൊണ്ടാണ് കേരളം ജയിച്ചതെന്നും ഫൈനലിൽ അത് ഉണ്ടാകില്ലെന്നും ബംഗാൾ പരിശീലകൻ പറയുമ്പോൾ അതെ കാണികളോട് ഉള്ള നന്ദി സൂചകമായി ഇന്ന് ജയിക്കുമെന്ന് കേരളം പരിശീലകനും തിരിച്ചടിച്ചു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം