ഇത് കടുത്ത അനീതി, അവരുടെ ഇത്രയും കാലത്തെ കഷ്ടപ്പാടാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്; ബ്ലാസ്റ്റേഴ്‌സിന് പിന്തുണ അറിച്ച് എ.ടി.കെ കോച്ച്

കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള നോക്കൗട്ട് മത്സര വിവാദത്തില്‍ പ്രതികരിച്ച് എടികെ മോഹന്‍ ബഗാന്‍ കോച്ച് ജുവാന്‍ ഫെറന്‍ഡോ. ആരായാലും ഇക്കാര്യത്തില്‍ പ്രതിഷേധിക്കുമെന്നും കാരണം നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരേപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

ശരിക്കും പറഞ്ഞാന്‍ ഇത് ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യമാണ്. ഞാന്‍ ഇക്കാര്യത്തെ കുറിച്ച് പലരോടും സംസാരിച്ചിരുന്നു. ആരായാലും ഇക്കാര്യത്തില്‍ പ്രതിഷേധിക്കും. കാരണം നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരേപോലെയാണല്ലോ.

അവിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി എനിക്ക് അറിയില്ല.  റഫറി ലൂണയോട് മാറി നില്‍ക്കാന്‍ പറയുകയോ, ഛേത്രിയോട് വാള്‍ സെറ്റ് ചെയ്യുന്നത് വരെ കാത്തുനില്‍ക്കാനോ പറഞ്ഞിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. ഛേത്രിയ്ക്കും ലൂണയ്ക്കും മാത്രമാണ് ഇക്കാര്യത്തില്‍ സത്യമറിയൂ. പക്ഷെ ഈ സംഭവം കണ്ടപ്പോള്‍ എനിക്ക് വളരെ നിരാശ തോന്നി.

ഇന്ത്യയില്‍ പലയിടത്തും ഇത് സംഭവിക്കുന്നുണ്ട്. അസിറ്റന്‍ഡ് റഫറിമാര്‍ ഒരു കാര്യവും റഫറി മറ്റൊരു കാര്യവും തീരുമാനിക്കും. ബ്ലാസ്റ്റേഴ്സിന്റെ കഠിന പ്രയത്നമാണ് അവരെ നോകൗട്ട് വരെ എത്തിച്ചത്. മത്സരത്തില്‍ 90 മിനിറ്റും അവര്‍ തകര്‍പ്പന്‍ കളി തന്നെ കളിച്ചു. അവരുടെ ഇത്രയും കാലത്തെ കഷ്ടപ്പാടാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്- ഫെറന്‍ഡോ പറഞ്ഞു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി