സീസൺ അവസാനത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആ നിരാശ വാർത്ത കേൾക്കേണ്ടതായി വരും, ചങ്കുപറിച്ച് സ്നേഹിച്ചവൻ ക്ലബ് വിടുന്നു; റിപ്പോർട്ടുകൾ ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനെതിരായ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവിയെറ്റ് വാങ്ങേണ്ടതായി വന്നിരുന്നു. കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബഗാന്റെ ജയം. അർമാൻഡോ സാദികുവിന്റെ ഇരട്ട ഗോളാണ് ബഗാന് ജയമൊരുക്കിയത്. ദീപക് തംഗ്രി, ജേസൺ കമ്മിൻസ് എന്നിവർ ഓരോ ഗോൾ നേടി. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ദിമിത്രിയോസ് ഡയമന്റാകോസ് രണ്ട് ഗോൾ നേടി. വിപിൻ മോഹന്റെ വകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റൊരു ഗോൾ.

ജയത്തോടെ പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ച കൊൽക്കത്ത തങ്ങളുടെ ആരാധകരെ സന്തോഷിപ്പിക്കുമ്പോൾ കൊച്ചിയിൽ തങ്ങൾക്കായി അലറി വിളിച്ച ആരാധകരെ നിരാശപെടുത്തുകയാണ് ചെയ്തത്. ശേഷിക്കുന്ന നാല് മത്സരങ്ങളിൽ 2 എണ്ണം എതിരാളികളുടെ മടയിൽ പോയി കളിക്കുന്ന കേരളത്തിന് അതിൽ രണ്ടെണ്ണം എങ്കിലും ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കു.

തോൽവിക്ക് ഇടയിൽ വളരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് പുറത്തുവരുന്നത്. പ്രിയ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഈ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്നാണ് റിപ്പോർട്ടുകൾ. ടീമിനെ സംബന്ധിച്ച് ഈ സീസണിൽ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ടീമും ആരാധകരും ആഗ്രഹിക്കുന്ന കിരീടം നേടി കൊടുക്കാൻ പറ്റാത്തത് തന്നെയാണ് പുറത്തുപോക്കിന് കാരണമെന്ന് പറയപ്പെടുന്നു.

പരിശീലകന് ഒരുപാട് ഓഫറുകൾ മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നുണ്ടെന്നും അതിനാൽ തന്നെ ടീം വിടുമെന്നുമാണ് റിപ്പോർട്ട്. പകരം ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെയുള്ള 2 പരിശീലകരുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നു എന്നാണ് റിപ്പോർട്ട്.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍