ബ്രസീൽ തോറ്റ സ്ഥിതിക്ക് എന്റെ കലിപ്പ് ഞാൻ നിങ്ങളുടെ അടുത്ത് തീർക്കും എന്ന നിലയിൽ ആയിരുന്നു റഫറി, കുറച്ച് നേരം കൂടി ഉണ്ടെങ്കിൽ റഫറി മെസിക്ക് ഒരു റെഡ് സെറ്റ് ആക്കുമായിരുന്നു

യെല്ലോ കാര്‍ഡുകളുടെ പെരുമഴയായിരുന്നു അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരത്തില്‍. മെസിക്കും അര്ജന്റീന പരിശീലകനും രണ്ട് അര്ജന്റീന ഒഫീഷ്യലുകൾക്കും എട്ട് അര്ജന്റീന താരങ്ങൾക്കും ഏഴ് നെതർലൻഡ്‌സ്‌ താരങ്ങൾക്കുമാന് കാർഡ് കിട്ടിയത്. വന്നവർക്കും പോയവർക്കും എല്ലാം കാർഡ് കൊടുത്ത് റഫറി താരമായി. 18 മഞ്ഞ കാർഡുകളാണ് ഇന്നലെ റഫറി പുറത്തെടുത്തത് എന്നത് ശ്രദ്ധിക്കണം.

ഇന്നലെ ബ്രസീൽ തോറ്റാൽ അവരോടുള്ള സ്നേഹത്തിന്റെ പ്രതീകമായിട്ടാണ് റഫറി ഇത്രയധികം കാർഡ് കൊടുത്തത് എന്നുൾപ്പടെ ഉള്ള ട്രോളുകൾ ഉടനടി തന്നെ പിറന്നു, മുമ്പും മെസ്സിക്കെതിരെ പണ്ടും കടുത്ത തീരുമാനങ്ങള്‍ എടുത്ത് കുപ്രസിദ്ധി നേടിയയാളാണ് ലാഹോസ്. 2014 ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരെ ബാഴ്‌സലോണക്ക് വേണ്ടി മെസ്സി നേടിയ ഗോള്‍ ലാഹോസ് അനുവദിച്ചിരുന്നില്ല. മെസ്സി ഓഫ്‌സൈഡ് ആണെന്നു പറഞ്ഞായിരുന്നു അന്ന് മത്സരം നിയന്ത്രിച്ചിരുന്ന ലാഹോസ് ഗോള്‍ നിഷേധിച്ചത്. ആ മത്സരത്തില്‍ ബാഴ്‌സക്ക് കിരീടം നഷ്ടമാവുകയും ചെയ്തു.

മത്സരശേഷം മെസിയും മാര്‍ട്ടിനെസും റഫറിക്കെതിരെ ആഞ്ഞടിച്ചു. ഇതുപോലുളള റഫറിമാരെ പ്രധാന മത്സരത്തിന് ഫിഫ നിയോഗിക്കരുതെന്ന് മെസി തുറന്നടിച്ചു. ഫിഫയുടെ നടപടി വരുമെന്നതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും അര്‍ജന്റീന നായകന്‍ പറഞ്ഞു. റഫറി അന്റോണിയോ ലാഹോസ് കഴിവുകെട്ടവനെന്നും നെതര്‍ലന്‍ഡ്‌സിന് ഗോളടിക്കാന്‍ വേണ്ടി സമയം നീട്ടിനല്‍കിയെന്നും ആയിരുന്നു മാര്‍ട്ടിനെസിന്റെ പ്രതികരണം.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ