എൽ ക്ലാസിക്കോയിൽ ബാഴ്‌സിലോണ പരിശീലകനും, റയൽ മാഡ്രിഡ് പരിശീലകനും തമ്മിൽ തർക്കം; സംഭവം ഇങ്ങനെ

ഇന്ന് ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ ജയമാണ് ബാഴ്‌സിലോണ കരസ്ഥമാക്കിയത്. എൽ ക്ലാസിക്കോ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ബാഴ്‌സയ്ക്ക് വേണ്ടി ലെവന്റോസ്ക്കി ഇരട്ട ഗോളുകൾ നേടി മിന്നും പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ച വെച്ചത്. കൂടാതെ റാഫിഞ്ഞ, യമാൽ എന്നിവർ ഓരോ ഗോളുകൾ വീതം നേടി. സ്വന്തം മൈതാനത്ത് വെച്ചാണ് റയൽ മാഡ്രിഡ് അവരോട് പരാജയപ്പെട്ടത്. അത് ആരാധകർക്കിടയിൽ വൻ വിമർശനത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

ബാഴ്‌സ ഗോൾ നേടിയതിന് പിന്നാലെ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ അഞ്ചലോട്ടിയും ഹാൻസി ഫ്ലിക്കും തമ്മിൽ ഉടക്കിയിരുന്നു. എന്താണ് അവർക്കിടയിൽ സംഭവിച്ചത് എന്ന് മത്സര ശേഷം റയൽ പരിശീലകൻ പറഞ്ഞു.

കാർലോ അഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:

“ഫ്ലിക്കുമായി പ്രശ്നങ്ങൾ ഒന്നുമില്ല. അദ്ദേഹത്തിന്റെ അസിസ്റ്റന്റ്മാരിൽ ഒരാൾ മാന്യമായ രൂപത്തിൽ അല്ല സെലിബ്രേഷൻ നടത്തിയിട്ടുള്ളത്. അത് അദ്ദേഹത്തോട് പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്. അത് അദ്ദേഹം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് “ കാർലോ അഞ്ചലോട്ടി പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ബാഴ്‌സിലോണ ബയേൺ മ്യുണിക്കിനെ പരാജയപ്പെടുത്തിയത്. ഇതോടെ ലാലിഗയിലെ കരുത്തരായ എല്ലാ ടീമുകളെയും അവർ തോല്പിച്ച് ഒന്നാം സ്ഥാനം നിലനിർത്തി. പരിശീലകനായ ഹാൻസി ഫലിക്കിന്റെ കീഴിൽ തകർപ്പൻ പ്രകടനമാണ് ബാഴ്‌സിലോണ നടത്തുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ