സമനിലയ്ക്കു ശേഷമുള്ള മെസിയുടെ വാക്കാണ് കിരീട നേട്ടത്തിന് ഊര്‍ജ്ജമായത്; സ്‌കലോണിയുടെ വെളിപ്പെടുത്തല്‍

ലോക കപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നിലെ വിജയരഹസ്യം വെളിപ്പെടുത്തി അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി. 2021ല്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുമായി നടത്തിയ സംഭാഷണമാണ് കിരീട നേട്ടത്തിന് ഊര്‍ജ്ജമായതെന്ന് സ്‌കലോണി പറഞ്ഞു.

ഞാന്‍ ഒരു കാര്യം പറയാന്‍ പോകുകയാണ്. സാന്‍ ഹുവാനില്‍ ബ്രസീലുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ ശേഷം മെസിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചാണത്. വരും ദിവസങ്ങളില്‍ കാര്യം കൂടുതല്‍ ദുഷ്‌ക്കരമാകുമെന്ന് എനിക്ക് തോന്നി. ആ നിരാശ കൂടുതല്‍ ശക്തമാകാനിടയുള്ളതിനാല്‍ മെസി പാരിസിലേക്ക് തിരിക്കുംമുന്‍പ് ഞാന്‍ അദ്ദേഹത്തോടൊപ്പം ഇരുന്ന് സംസാരിച്ചു.

ഞാന്‍ വിഷയങ്ങളെല്ലാം പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘നമ്മള്‍ മുന്നോട്ടുപോകും. കാര്യങ്ങള്‍ നന്നായി വരാനിടയുണ്ട്. അങ്ങനെയുണ്ടായിട്ടില്ലെങ്കിലും നമ്മള്‍ ശ്രമിച്ചുനോക്കും’ മെസിയുടെ ആ വാക്കുകളാണ് എനിക്ക് ഊര്‍ജ്ജം നല്‍കിയത്- സ്‌കലോണി പറഞ്ഞു.

36 വര്‍ഷത്തിനു ശേഷമാണ് അര്‍ജന്റീന ലോക കപ്പ് നേടിയത്. തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ പരാജയം അറിയാതെയായിരുന്നു അര്‍ജന്റീന ലോകകപ്പിനെത്തിയത്. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റെങ്കിലും പിന്നീട് അര്‍ജന്റീന ശക്തമായി തിരിച്ചുവരികയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ