മാഞ്ചസ്റ്റർ സിറ്റിയുടെ ആരാധകരല്ലേ അവർ, അത് കൊണ്ട് എന്തും അവർക്ക് ചെയ്യാം: വിനീഷ്യസ് ജൂനിയർ

ലോകത്തിലെ ഏറ്റവും മികച്ച ടീം എന്ന ടൈറ്റിൽ സ്വന്തമാക്കാൻ ശ്രമിക്കുന്ന റയൽ മാഡ്രിഡിന് വീണ്ടും ഒരു പൊൻതൂവൽ. ചാമ്പ്യൻസ് ലീഗ് പ്ലെ ഓഫിന്റെ ആദ്യ പാത മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകളുമായി മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് റയൽ മാഡ്രിഡ്. ഇഞ്ചുറി ടൈമിൽ യുവ താരം ജൂഡ് ബില്ലിങ്‌ഹാമിന്റെ ഗോളിലൂടെയാണ് റയൽ മാഡ്രിഡ് വിജയിച്ചത്.

മത്സരത്തിൽ റയൽ താരം വിനീഷ്യസ് ജൂനിയറിനെതിരെ കാണികൾ ഒരു ബാനർ ഉയർത്തിയിരുന്നു. അതിൽ ബാലൺ ഡി ഓർ നേടിയ റോഡ്രിയുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. ‘ സ്റ്റോപ്പ് ക്രയിങ് യോർ ഹാർട്ട് ഔട്ട്’ എന്നും എഴുതി വെച്ചിട്ടുണ്ടായിരുന്നു. അതിനെ കുറിച്ച് വിനീഷ്യസ് ജൂനിയർ സംസാരിച്ചു.

വിനീഷ്യസ് ജൂനിയർ പറയുന്നത് ഇങ്ങനെ:

” അവരുടെ ബാനർ ഞാൻ കണ്ടിരുന്നു, അത് എന്നെ പ്രകോപിക്കുന്നതിന് പകരം മോട്ടിവേറ്റ് ആണ് ചെയ്യ്തത്. മാഞ്ചസ്റ്റർ സിറ്റിയുടെ ആരാധകരല്ലേ അവർ, അത് കൊണ്ട് അവർക്ക് എന്തും ചെയ്‌യാം. എനിക്കെതിരെ ബാനർ വെക്കുന്നതിന് പകരം ടീമിനെ പിന്തുണച്ചിരുന്നെങ്കിൽ അവർ വിജയിച്ചേനെ” വിനീഷ്യസ് ജൂനിയർ പറഞ്ഞു.

മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് വിനീഷ്യസ് ജൂനിയറാണ്. മത്സരത്തിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. കൂടാതെ ഒരു ആസിസ്റ്റും താരം നേടിയിട്ടുണ്ട്. റയലിന് വേണ്ടി ഇഞ്ചുറി ടൈമിൽ ജൂഡ് ബെല്ലിങ്ങ്ഹാം നേടിയ ഗോളിലാണ് അവർക്ക് വിജയിക്കാനായത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ