ഏതൊരു പ്ലേയറും സ്വന്തം ടീമിന് അഡ്വാന്‍ടേജ് കിട്ടുന്ന ഒരു സന്ദര്‍ഭം മുതലാക്കാന്‍ നോക്കും, അതില്‍ എത്തിക്‌സ് ഇല്ല

എന്തിനാണ് ചേത്രിയെ തെറി വിളിക്കുന്നത്, ഫുട്‌ബോളില്‍ ആദ്യമായൊന്നുമല്ല ഫ്രീകിക്ക് പെട്ടെന്ന് എടുക്കുന്നത്.. ഏതൊരു പ്ലേയറും സ്വന്തം ടീമിന് അഡ്വാന്‍ടേജ് കിട്ടുന്ന ഒരു സന്ദര്‍ഭം മുതലാക്കാന്‍ നോക്കും.. അതില്‍ എത്തിക്‌സ് ഇല്ല, മോശമായി എന്ന് പറയാന്‍ ആയി ഒന്നും തന്നെയില്ല!

ഇന്ന് കണ്ടത് ക്ലിയര്‍ റെഫെറിയിങ് എറര്‍ ആണ്.. ISL നു വേണ്ടി ഇറക്കുന്ന റെഫറികളുടെ നിലവാരം നാട്ടിലെ സെവെന്‍സ് ടൂര്‍ണമെന്റ്‌നു വരുന്ന റെഫറികളെക്കാള്‍ താഴെയാണ്.! നല്ല റെഫറിമാരെ കൊണ്ട് വരുകയും, VAR കൊണ്ട് വരുകയും ചെയ്യുകയല്ലാതെ വേറെ വഴിയില്ല..!

Kerala Blasters ചെയ്തത് വേറെ ഏതൊരു ടീമും ആ ഒരു അവസരത്തില്‍ അങ്ങനെയേ ചെയ്യുകയുള്ളൂ.. പ്രതിഷേധിക്കണം എന്ന് തന്നെയാണ്, ഈ പ്രതിഷേധങ്ങള്‍ നിലവാരം ഉയര്‍ത്താന്‍ സഹായിക്കുമെങ്കില്‍ വളരെ നല്ലത്.. പക്ഷെ ഫുട്‌ബോള്‍ അത്യന്ധികമായും മൈതാനത്തു കളിച്ചു നേടേണ്ട ഒന്നാണ്.. ജയിക്കാന്‍ ആണെങ്കിലും, തോല്‍ക്കാന്‍ ആണെങ്കിലും അത് മൈതാനത്തു വച്ച് പൊരുതി ആവണം..! ബ്ലാസ്റ്റേഴ്സ് മാച്ച് പൂര്‍ത്തിയാക്കണം ആയിരുന്നു എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു..!

ഇനി കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് അച്ചടക്ക നടപടികള്‍ ആണ്.. പോയിന്റ് റെഡക്ഷന്‍, അല്ലെങ്കില്‍ ബാന്‍ തന്നെ ആവാം..! ഏതായാലും ഒക്കെ കണ്ട് തന്നെ അറിയണം..

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്,  വൈശാഖ് സുദേവന്‍

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്