പി.എസ്.ജിയുടെ തോല്‍വി; കലിതുള്ളി അക്രമം അഴിച്ചുവിട്ട് ആരാധകര്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി, ബയേണ്‍ മ്യൂണിക്കിനോട് തോറ്റതിനു പിന്നാലെ ക്ഷുഭിതരായ പി.എസ്.ജി ആരാധകര്‍. പാരീസിലെ വിവിധയിടങ്ങളില്‍ ആരാധകര്‍ അക്രമം അഴിച്ചുവിട്ടു. ചിലയിടങ്ങളില്‍ പൊലീസും ആരാധകരും തമ്മില്‍ ഏറ്റുമുട്ടി.

നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീവെയ്ക്കുകയും ചിലത് അടിച്ചു തകര്‍ക്കുകയും ചെയ്തു. നിരത്തില്‍ പുക സൃഷ്ടിക്കുകയും പി.എസ്.ജിയുടെ പതാകയുമുയര്‍ത്തി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്കുള്ള സാഹചര്യത്തിലാണ് പി.എസ്.ജി ആരാധകര്‍ നിരത്ത് കൈയടക്കിയത്. സംഭവത്തില്‍ 148 പേര്‍ അറസ്റ്റിലായതായാണ് വിവരം.

പി.എസ്.ജിയുടെ 50 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ആദ്യമായി കളിച്ച ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ തോല്‍ക്കേണ്ടി വന്നത് ആരാധകരെ തെല്ലാന്നുമല്ല നിരാശരാക്കിയിരിക്കുന്നത്. ലിസ്ബണില്‍ നടന്ന ആവേശകരമായ കലാശപ്പോരില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബയേണിനെതിരെ പി.എസ്.ജിയുടെ പരാജയം.

Thomas Tuchel defends Neymar and Kylian Mbappe after PSG

Champions League final: Bayern Munich beats Neymar, PSG (video)

59ാം മിനിറ്റില്‍ കിങ്സ്ലി കോമാനാണ് ബയേണിന്റെ വിജയ ഗോള്‍ നേടിയത്. ജോഷ്വ കിമ്മിച്ചിന്റെ പാസില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു കോമാന്റെ ഗോള്‍. മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും ഫിനിഷിംഗിലെ പിഴവുകള്‍ പി.എസ്.ജിക്ക് തിരിച്ചടിയാവുകയായിരുന്നു.

Latest Stories

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ