പി.എസ്.ജിയുടെ തോല്‍വി; കലിതുള്ളി അക്രമം അഴിച്ചുവിട്ട് ആരാധകര്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി, ബയേണ്‍ മ്യൂണിക്കിനോട് തോറ്റതിനു പിന്നാലെ ക്ഷുഭിതരായ പി.എസ്.ജി ആരാധകര്‍. പാരീസിലെ വിവിധയിടങ്ങളില്‍ ആരാധകര്‍ അക്രമം അഴിച്ചുവിട്ടു. ചിലയിടങ്ങളില്‍ പൊലീസും ആരാധകരും തമ്മില്‍ ഏറ്റുമുട്ടി.

നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീവെയ്ക്കുകയും ചിലത് അടിച്ചു തകര്‍ക്കുകയും ചെയ്തു. നിരത്തില്‍ പുക സൃഷ്ടിക്കുകയും പി.എസ്.ജിയുടെ പതാകയുമുയര്‍ത്തി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്കുള്ള സാഹചര്യത്തിലാണ് പി.എസ്.ജി ആരാധകര്‍ നിരത്ത് കൈയടക്കിയത്. സംഭവത്തില്‍ 148 പേര്‍ അറസ്റ്റിലായതായാണ് വിവരം.

PSG fans clash with Paris riot police after Champions League ...

148 Arrests, Cars Set Ablaze As Angry PSG Fans Clash With Police ...

Report riots between police and PSG fans | Web24 Newsപി.എസ്.ജിയുടെ 50 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ആദ്യമായി കളിച്ച ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ തോല്‍ക്കേണ്ടി വന്നത് ആരാധകരെ തെല്ലാന്നുമല്ല നിരാശരാക്കിയിരിക്കുന്നത്. ലിസ്ബണില്‍ നടന്ന ആവേശകരമായ കലാശപ്പോരില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബയേണിനെതിരെ പി.എസ്.ജിയുടെ പരാജയം.

Champions League final: PSG should consider buying replacement for ...

Thomas Tuchel defends Neymar and Kylian Mbappe after PSG

Champions League final: Bayern Munich beats Neymar, PSG (video)

Read more

59ാം മിനിറ്റില്‍ കിങ്സ്ലി കോമാനാണ് ബയേണിന്റെ വിജയ ഗോള്‍ നേടിയത്. ജോഷ്വ കിമ്മിച്ചിന്റെ പാസില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു കോമാന്റെ ഗോള്‍. മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും ഫിനിഷിംഗിലെ പിഴവുകള്‍ പി.എസ്.ജിക്ക് തിരിച്ചടിയാവുകയായിരുന്നു.