കോടികള്‍ വാഗ്ദാനം ചെയ്ത് വമ്പന്‍മാര്‍, അനസ് ഈ ക്ലബിലേക്ക് കൂടുമാറുന്നു

മലയാളി സൂപ്പര്‍ താരം അനസ് എടത്തൊടികയേയും റാഞ്ചാന്‍ ഒരുങ്ങി ഈസ്റ്റ് ബംഗാള്‍. ഒരു കോടി രൂപയ്ക്ക് മുകളില്‍ വാഗ്ദാനം ചെയ്താണ് അനസിനെ ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ നിരയിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്നാണ് സൂചന. ബംഗാളി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ മറ്റ് മലയാളി താരങ്ങളായ സികെ വിനീതിനേയും റിനോ ആന്റോയേയും ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ ടീമിലേക്കെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനസും ഈസ്റ്റ് ബംഗാളിലേക്ക് പോകുന്നത്. ഈസ്റ്റ് ബംഗാളിന്റെ ഓഫര്‍ അനസ് സ്വീകരിച്ചേക്കുമെന്ന് തന്നെയാണ് ലഭ്യമാകുന്ന വിവരം.

കഴിഞ്ഞ സീസണില്‍ എടികെ കൊല്‍ക്കത്തയ്ക്ക് വേണ്ടിയാണ് അനസ് പ്രതിരോധം കാത്തത്. എന്നാല്‍ പരിക്ക് വലച്ച താരത്തിന് കേവലം ഒന്‍പത് മത്സരങ്ങള്‍ മാത്രമാണ് കളിക്കാനായത്. എന്നാല്‍ നിലവില്‍ അനസ് പൂര്‍ണ ഫിറ്റാണ്. ഇതാണ് താരത്തെ റാഞ്ചാന്‍ ഈസ്റ്റ് ബംഗാളിനെ പ്രേരിപ്പിക്കുന്നത്.

നിലവില്‍ ട്രാന്‍സ്ഫര്‍ വിപണയില്‍ നിന്നും ഏറ്റവും അധികം താരങ്ങളെ സ്വന്തമാക്കിയ ടീമാണ് ഈസ്റ്റം ബംഗാള്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആറോളം താരങ്ങളാണ് ബംഗാളി ക്ലബിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്.

Latest Stories

ടി20 ലോകകപ്പ് 2024: ജയ് ഷായും അഗാര്‍ക്കറും അഹമ്മദാബാദില്‍, നിര്‍ണായക യോഗം തുടങ്ങി

ഞാന്‍ ഇരയല്ല, അഖിലേട്ടന്റെ വീഡിയോക്ക് കമന്റ് ചെയ്‌തെന്നേയുള്ളൂ, ഒരു വര്‍ഷമായി ഈ ആക്രമണം നേരിടുകയാണ്: മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി സെറീന

'വൈദ്യുതി ചാര്‍ജും വാഹനങ്ങളുടെ ഇന്ധന ചെലവും പൂജ്യമാക്കും'; മൂന്നാമതും അധികാരത്തിലെത്തിയാലുള്ള പ്രധാനലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ ഫലം അടുത്തയാഴ്ച; തീയതികൾ പ്രഖ്യാപിച്ചു

IPL 2024: ചെന്നൈക്കും മുംബൈക്കും ബാംഗ്ലൂരിനും മാത്രമല്ല, എല്ലാ ടീമുകൾക്കും കിട്ടാൻ പോകുന്നത് വമ്പൻ പണി; സംഭവം ഇങ്ങനെ

3000 ത്തോളം വീഡിയോകൾ, പീഡന പരാതി; പ്രജ്വല്‍ രേവണ്ണയെ സസ്‌പെൻഡ് ചെയ്ത് ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടി

ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരം പുറത്ത്

ബുംറ നീ എന്താ ആർസിബിയിൽ പന്തെറിയുന്നത്, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ടി20 ലോകകപ്പ് 2024: ഐപിഎല്‍ പ്രകടനം കൊണ്ട് കാര്യമില്ല, ടീം മാനേജ്മെന്‍റ് നോക്കുന്നത് മറ്റൊന്ന്

ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായ സ്ത്രീകളെ ഹോട്ടലുകളില്‍ കൊണ്ടുപോയി ഉപയോഗിച്ചു; ഈ സീസണില്‍ ഒരാളെ ഭ്രാന്തനാക്കാന്‍ ഡ്രഗ് നല്‍കി; ഗുരുതര വെളിപ്പെടുത്തലുമായി അഖില്‍ മാരാര്‍