അയ്യോ മെസി വിശുദ്ധൻ അല്ലെ, ആരോടും വഴക്ക് ഉണ്ടാക്കാത്ത മാന്യൻ; ലയണൽ മെസിയെ കളിയാക്കി റോഡ്രിഗോയുടെ പിതാവ്

മാരക്കാനയിൽ അർജന്റീനയോട് 1-0 ന് ബ്രസീലിന്റെ തോൽവിയിൽ ലിയോ മെസിയുമായി മകൻ ഏറ്റുമുട്ടിയതിനെക്കുറിച്ച് റോഡ്രിഗോയുടെ പിതാവ് എറിക് ഗോസ് നിരവധി വിവാദ പരാമർശങ്ങൾ നടത്തി. മരക്കാനയിൽ ബ്രസീലിനെതിരെ തന്റെ ടീംഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയിച്ചതിന് പിന്നാലെ ചർച്ച ആയത് മത്സരത്തിലെ ആവേശത്തെക്കാൾ ഉപരി ഗാലറിയിൽ നടന്ന തമ്മിലടിയുടെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചു. 63ാം മിനിറ്റിൽ ബുള്ളറ്റ് ഹെഡറിലൂടെ ഒറ്റമെൻഡിയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. ഇത് ബ്രസീലിന്റെ യോഗ്യത മത്സരത്തിലെ തുടർച്ചയായ മൂന്നാം ഹോൾവിയാണ്. പരാജയം അവരെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് എത്തിച്ചപ്പോൾ അര്ജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു.

നിരവധി അർജന്റീനിയൻ കളിക്കാർക്ക് ബ്രസീലിയൻ പോലീസ് ഉദ്യോഗസ്ഥരുടെ അടുത്ത് നിന്ന് ഉപദ്രവം ഏറ്റുവാങ്ങേണ്ടതായി വന്നു. ഇതിന് എതിരെ അര്ജന്റീന താറങ്ങൾ പ്രതിഷേധിച്ചിരുന്നു. അര്ജന്റീന താരങ്ങൾ ശക്തമായ ഭാക്ഷയിൽ ഇതിന് എതിരെ രംഗത്ത് വന്നപ്പോൾ മെസിയെ കളിയാക്കുകയാണ് റോഡ്രിഗോയുടെ പിതാവ്.

“ആരുമായും പ്രശ്‌നമുണ്ടാക്കാത്ത വിശുദ്ധൻ? ശരിക്കും ആരെങ്കിലും അത്ഭുതപ്പെട്ടോ?” മെസ്സിയെ പരാമർശിച്ച് റോഡ്രിഗോയുടെ പിതാവ് ഇൻസ്റ്റഗ്രാമിൽ പരിഹാസരൂപേണ പോസ്റ്റ് ചെയ്തു. തന്റെ മകനുമായുള്ള മെസ്സിയുടെ ഏറ്റുമുട്ടലിനെയും കൂടാതെ അടുത്തിടെ ഉറുഗ്വേൻ കളിക്കാരുമായി മെസിയും കൂട്ടരും ഏറ്റുമുട്ടിയിരുന്നു.

ആ അവസരത്തിൽ ഒലിവേരയുമായി നേരത്തെ വഴക്കുണ്ടാക്കിയ റോഡ്രിഗോ ഡി പോളിനെ പ്രതിരോധിക്കാൻ മത്യാസ് ഒലിവേരയെ കഴുത്തിന് പിടിച്ച് മെസി വാർത്തകളിൽ നിറഞ്ഞു. അന്നത്തെ സംഭവത്തിൽ സ്വയം ന്യായീകരിച്ച് ഉറുഗ്വേൻ താരങ്ങളെ മെസി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

Latest Stories

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും