പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആകില്ലല്ലോ; ഞെട്ടിക്കുന്ന പ്രകടനവുമായി തിയാഗോ മെസി

ഫുട്ബോളിലെ രാജാവ് ആരാണെന്ന് ചോദിച്ചാൽ ആരാധകർ ഒരേ സ്വരത്തിൽ പറയുന്ന പേരാണ് ലയണൽ മെസി. ഫുട്ബാളിൽ അദ്ദേഹം ഇനി നേടാനും തെളിയിക്കാനും ഒന്നും തന്നെയില്ല. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മെസി ഫുട്ബാളിൽ നേടാനായി ഇനി ഒരു ട്രോഫി പോലും ബാക്കിയില്ല. അന്താരാഷ്ട്ര മത്സരങ്ങളിലും ക്ലബ് മത്സരങ്ങളിലും നിലവിൽ തകർപ്പൻ പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്.

പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആകില്ലല്ലോ എന്ന് പറയുന്നത് പോലെ ലയണൽ മെസിയുടെ മകനും അച്ഛൻ സഞ്ചരിച്ച വഴിയിലൂടെ സഞ്ചരിച്ച് ഇതിഹാസമാകാനുള്ള തയ്യാറെടുപ്പിലാണ്. ഇന്റർ മിയാമിക്ക് വേണ്ടി അണ്ടർ 13 കാറ്റഗറിയിൽ തകർപ്പൻ പ്രകടനമാണ് തിയാഗോ മെസി കാഴ്ച വെക്കുന്നത്.

അറ്റ്‌ലാന്‍ഡ യുണൈറ്റഡിനെതിരായ മത്സരത്തിൽ ഇന്റർ മിയാമി 12 ഗോളുകൾക്ക് വിജയിച്ചു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് 12-ൽ 11 ഗോളും നേടിയത് തിയാഗോ മെസിയാണ്. അച്ഛനെ പോലെ ഭാവി ഇതിഹാസമായി തിയാഗോ മാറും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. 2023-ൽ ഇന്റർ മിയാമി അക്കാദമിയിൽ എത്തിയ താരമാണ് തിയാഗോ. പിഎസ്ജി ക്യാമ്പിലും തിയാഗോ ഉണ്ടായിരുന്നു. എന്നാൽ അന്ന് ഇത്തരമൊരു പ്രകടനം താരം നടത്തിയിരുന്നില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ