'ഡി മരിയയെ ആദരിക്കുന്ന ചടങ്ങിൽ ഗംഭീര ട്വിസ്റ്റ്'; അമ്പരന്ന് ഫുട്ബോൾ ആരാധകർ

ഈ വർഷത്തെ കോപ്പ അമേരിക്കയിൽ മിന്നും പ്രകടനം കാഴ്ച വെച്ച് അർജന്റീന അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു എയ്ഞ്ചൽ ഡി മരിയ. നിലവിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടിയാണ് ഡി മരിയ കളിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ ട്രെയിനിങ് സെഷനിൽ വെച്ച് അദ്ദേഹത്തിന്റെ കാലിനു പരിക്ക് ഏറ്റിരുന്നു.

അർജന്റീനൻ മത്സരങ്ങളിൽ നിന്നും താരം വിരമിച്ചതോടെ ഇനി ഒരു മത്സരങ്ങളിൽ പോലും അദ്ദേഹം കളിക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു. പക്ഷെ ചിലിക്കെതിരെ ഉള്ള മത്സരത്തിൽ 11 മിനിറ്റുകൾ മാത്രം കളിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നിർദ്ദേശിച്ചിരുന്നു. അതിൽ നിന്നും താരം പിന്മാറുകയും ചെയ്യ്തു. ഇപ്പോൾ അർജന്റീനൻ ഫുട്ബോൾ അസോസിയേഷൻ ഡി മരിയയെ തിരിച്ച് കൊണ്ട് വരാൻ വേണ്ടി പുതിയ പദ്ധതികൾ ഇട്ടിട്ടുണ്ട്.

ചിലിക്കെതിരെ ഉള്ള മത്സരത്തിൽ അദ്ദേഹത്തെ ആദരിക്കാൻ വേണ്ടി AFA ഡി മരിയയെ സമീപിച്ചിരുന്നു. താരം അർഹിക്കുന്ന രീതിയിലുള്ള ട്രിബ്യൂട്ട് തന്നെയായിരിക്കും അർജന്റീന നൽകുക. സെപ്റ്റംബർ ആറാം തീയതി അർജന്റീനയിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ ഒരു മത്സരം നടക്കുക. ഈ ചടങ്ങിലേക്ക് വരും എന്ന് ഡി മരിയ പറയുകയും ചെയ്യ്തു.

പക്ഷെ പരിക്ക് ഉള്ളത് കൊണ്ട് അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇത് വരെ ഔദ്യോഗീകമായ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. പരിക്ക് ആയത് കൊണ്ട് തന്നെ മത്സരത്തിൽ കളിക്കാൻ സാധ്യത കുറവാണ്. ചിലി, കൊളംബിയ എന്നിവർക്കെതിരെയുള്ള അർജന്റീനയുടെ സ്‌ക്വാഡ് കഴിഞ്ഞ ദിവസം പരിശീലകനായ സ്‌കലോണി പ്രഖ്യാപിച്ചിരുന്നു. ഇത്തവണ കൂടുതൽ യുവതാരങ്ങൾക്ക് ഇടം നേടാൻ സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഡി മരിയയുടെ കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ