'എറിക്ക് ടെൻഹാഗിന്റെ പണി പോകും'; മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലന കുപ്പായം അഴിക്കാൻ ഒരുങ്ങി താരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും മോശമായ പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ ആസ്റ്റൻ വില്ലയ്‌ക്കെതിരെ സമനില നേടാൻ മാത്രമേ ടീമിന് സാധിച്ചൊള്ളു. മോശമായ പ്രകടനമാണ് താരങ്ങൾ ഇന്ന് കളിക്കളത്തിൽ കാഴ്ച വെച്ചത്. മാഞ്ചസ്റ്റർ അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരേണം പോലും വിജയിക്കുവാൻ ടീമിന് സാധിച്ചിട്ടില്ല. കളിച്ച 11 മത്സരങ്ങളിൽ മൂന്നു മത്സരങ്ങൾ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്. പരിശീലകനായ എറിക്ക് ടെൻഹാഗിനെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. പ്രീമിയർ ലീഗിൽ പതിനാലാം സ്ഥാനത്താണ് യുണൈറ്റഡ് ഇപ്പോൾ ഉള്ളത്.

ടീമിനെ മികച്ച രീതിയിൽ ഉയർത്തി കൊണ്ട് വരും എന്നാണ് പരിശീലകനായ എറിക്ക് ടെൻഹാഗ് മുൻപ് പറഞ്ഞിരുന്നത്. എന്നാൽ അദ്ദേഹം അതിൽ പരാജയപെട്ടു. അദ്ദേഹത്തെ പുറത്താക്കണം എന്നാണ് ആരാധകരുടെ ആവശ്യം. മുൻപും റൊണാൾഡോയായിട്ട് എറിക്കിന് അത്ര നല്ല ചേർച്ചയിലല്ലായിരുന്നു. പല താരങ്ങളും അദ്ദേഹത്തിനെതിരെ സംസാരിച്ചിട്ടുണ്ട്.

അടുത്ത വ്യാഴാഴ്ച ലണ്ടനിൽ വച്ചുകൊണ്ട് ഒരു യോഗം സംഘടിപ്പിക്കുന്നുണ്ടെന്നും അതിൽ ടെൻഹാഗിന്റെ ഭാവി തീരുമാനമാകും എന്നുമാണ് മാഞ്ചസ്റ്റർ ക്യാമ്പിൽ നിന്ന് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എറിക്കിന് സ്ഥാനം നഷ്ടമാകുമെന്നും പുതിയ പരിശീലകനെ നിയമിക്കുമെന്നുമാണ് റിപ്പോട്ടിൽ സൂചിപ്പിക്കുന്നത്. മുൻ ചെൽസി പരിശീലകനായ തോമസ് ടുഷെലിനെ കൊണ്ടുവരാൻ ആയിരിക്കും ഇവർ ശ്രമിക്കുക. അദ്ദേഹം നിലവിൽ ഫ്രീ ഏജന്റാണ്. ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകനാണ് ടുഷേൽ.

എറിക്ക് ടെൻ ഹാഗിന്റെ കാര്യത്തിൽ അന്തിമ തീരുമാനം മാഞ്ചസ്റ്റർ മാനേജ്‌മന്റ് എടുത്തിട്ടില്ല. ഇനിയും മോശം പ്രകടനം തുടരുകയാണെങ്കിൽ ടെൻഹാഗിന് സ്ഥാനം നഷ്ടമാവാൻ തന്നെയാണ് സാധ്യത. ആസ്റ്റൻ വില്ലയ്‌ക്കെതിരെ സമനില കരസ്ഥമാക്കിയത് കൊണ്ടാണ് അദ്ദേഹത്തിന് ഇപ്പോൾ സ്ഥാനം നഷ്ടപെടാത്തത് എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ