'അർജന്റീനയുടെ കാര്യത്തിൽ തീരുമാനമായി'; പ്രധാന താരങ്ങൾക്ക് പരിക്ക്; ക്യാമ്പിൽ ആശങ്ക

ഇപ്പോൾ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗംഭീര പ്രകടനമാണ് അർജന്റീന ടീം കാഴ്ച വെച്ചത്. ചിലി ആയിട്ടുള്ള മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ വിജയിച്ചത്. മെസി, ഡി മരിയ എന്നിവരുടെ അഭാവത്തിലും ടീമിലെ യുവ താരങ്ങൾ മികച്ച പ്രകടനം നടത്തി ടീമിനെ വിജയിപ്പിച്ചിരുന്നു. അന്നത്തെ മത്സരത്തിൽ ഹൂലിയൻ ആൽവരസ് ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ട് മത്സരത്തിൽ തിളങ്ങുകയായിരുന്നു.

നിലവിൽ അർജന്റീനൻ ക്യാമ്പിൽ നിന്നും വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ടീമിലെ പ്രധാന താരങ്ങളായ മാക്ക് ആല്ലിസ്റ്റർ, നിക്കോ ഗോൺസാലസ് എന്നിവർക്ക് പരിക്ക് സംഭവിച്ചു. കഴിഞ്ഞ മത്സരത്തിന്റെ ആദ്യ പ്ലെയിങ് ഇലവനിൽ ഉള്ള താരങ്ങളായിരുന്നു അവർ. ഇനിയുള്ള മത്സരങ്ങൾ അവർ കളിക്കുമോ എന്ന കാര്യത്തിൽ ഇത് വരെ ഉറപ്പ് പറയാറായിട്ടില്ല.

മാക്ക് ആല്ലിസ്റ്റർക്ക് തന്റെ അഡക്റ്ററിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. നിക്കോ ഗോൺസാലസ് ഇന്നലെ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. എന്നാൽ താരത്തിന്റെ കാര്യത്തിൽ പേടിക്കാൻ ഒന്നുമില്ല. അദ്ദേഹത്തിന്റെ ഹീലിനാണ് വേദന അനുഭവപ്പെടുന്നത്. അതിൽ നിന്നും ഉടൻ തന്നെ മുക്തി നേടും എന്നാണ് ഡോക്ടർമാർ പറയുന്നത്. അടുത്ത മത്സരം കൊളംബിഐക്കെതിരെ ആയിട്ടാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. മികച്ച ടീം തന്നെ ആണ് കൊളംബിയ, പക്ഷെ അർജന്റീന മികച്ച ഫോമിലാണ് തുടരുന്നതും.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി