'ക്രിസ്റ്റ്യാനോ ദി ഗ്രേറ്റ്'; ചരിത്ര നേട്ടം സ്വന്തമാക്കി റൊണാൾഡോ; ആവേശത്തിൽ ആരാധകർ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കരുത്തരായ പോർച്ചുഗൽ പരാജയപ്പെടുത്തി. ടീമിന് വേണ്ടി ഡിയോഗോ ഡാലോട്ട്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് ഗോളുകൾ നേടിയത്. ബ്രൂണോ ഫെർണാണ്ടസ്, നുനോ മെന്റസ് എന്നിവർ അസിസ്റ്റുകളും സ്വന്തമാക്കി.

മത്സരത്തിൽ ഗോൾ നേടിയതോടെ തന്റെ പ്രൊഫെഷണൽ കരിയറിൽ 900 ഗോളുകൾ ആണ് റൊണാൾഡോ പൂർത്തിയാക്കിയത്. ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു താരം 900 ഗോളുകൾ പൂർത്തിയാകുന്നത്. ഇതിനെ കുറിച്ച് പരിശീലകനായ റോബർട്ടോ മാർട്ടിനെസ് സംസാരിച്ചു.

റോബർട്ടോ മാർട്ടിനെസ്സ് പറഞ്ഞത് ഇങ്ങനെ:

”ആദ്യമായി 900 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോയെ ഞാൻ അഭിനന്ദിക്കുന്നു. ഈയൊരു പ്രധാനപ്പെട്ട നിമിഷത്തിന് സാക്ഷിയാവുക എന്നുള്ളത് ആരാധകരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമായിരുന്നു. മാത്രമല്ല പെപേ ആദരിക്കപ്പെട്ട ദിവസം കൂടിയാണ് ഇത്. ഇത് ഞങ്ങളെ വളരെയധികം അഭിമാനിതരാക്കുന്നു. എപ്പോഴും ആളുകളെ സംസാരിപ്പിക്കാൻ റൊണാൾഡോക്ക് സാധിക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിനോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത തന്നെയാണ്. മറ്റുള്ള എല്ലാ താരങ്ങൾക്കും അദ്ദേഹം ഒരു ഉദാഹരണമാണ്. ഒരു ഗോൾ സ്കോററാണ് അദ്ദേഹം. പെനാൽറ്റി ഏരിയയിൽ റൊണാൾഡോ വളരെയധികം ഇന്റലിജന്‍റ് ആണ്. ഇന്നത്തെ ഗോൾ അത് തെളിയിക്കുന്നുണ്ട്. ഞങ്ങൾക്ക് എപ്പോഴും ആവശ്യമുള്ള ഒരു താരമാണ് റൊണാൾഡോ” റോബർട്ടോ മാർട്ടിനെസ്സ് പറഞ്ഞു.

അന്താരാഷ്ട്ര മൽസരങ്ങളിൽ റൊണാൾഡോ പോർച്ചുഗലിന് വേണ്ടി 131 ഗോളുകളാണ് നേടിയിരിക്കുന്നത്. കൂടാതെ ക്ലബ് ലെവലിൽ 450 ഗോളുകൾ റയൽ മാഡ്രിഡിനും, 145 ഗോളുകളും, 68 ഗോളുകൾ അൽ നാസറിനും 5 ഗോളുകൾ സ്പോർട്ടിങ്ങിന് വേണ്ടിയും അദ്ദേഹം നേടിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ