Ipl

ബോളിംഗ് പഠിപ്പിക്കലല്ല മുംബൈയില്‍ തന്റെ ശരിക്കുമുള്ള പണി; വിമര്‍ശനങ്ങളോട് പ്രതികരിച്ച് സഹീര്‍ ഖാന്‍

ഐപിഎല്‍ 15ാം സീസണില്‍ എല്ലാ മേഖലയിലും പരാജയമായിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. തുടര്‍ച്ചയായ തോല്‍വികളുമായി സീസണ്‍ പകുതി മാത്രം ആയപ്പോള്‍ തന്നെ മുംബൈ പുറത്താകല്‍ ഉറപ്പിച്ചു. ഇതിനു പിന്നാലെ മുംബൈയുടെ പരിശീലക സംഘത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മോശം ബോളിംഗില്‍ വിമര്‍ശനം നേരിട്ടത് ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍സായ സഹീര്‍ ഖാനാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൈകഴുകിയിരിക്കുകയാണ് താരം. ടീമില്‍ തന്റെ ജോലി എന്തെന്ന് വ്യക്തമാക്കിയാണ് താരത്തിന്റെ മറുപടി.

മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച വീഡിയോയിലാണ് ടീമിലെ തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് സഹീര്‍ തുറന്ന് പറഞ്ഞത്. താരങ്ങളെ പഠിക്കുകയാണ് ടീമിലെ തന്റെ ജോലിയെന്ന് സഹീര്‍ വെളിപ്പെടുത്തി.

‘സംസാരത്തിലൂടെയാണ് ആളുകളെ പഠിക്കാന്‍ സാധിക്കുന്നത്. നിങ്ങളുടെ പ്രശ്നങ്ങളോ അനുഭവങ്ങളോ പങ്കുവെക്കുമ്പോള്‍ വളരെ വേഗത്തില്‍ പ്രശ്നങ്ങളില്‍ നിന്ന് പുറത്തുവരാനാവും. അതുകൊണ്ട് തന്നെ ഓരോ താരങ്ങളെക്കുറിച്ചും കൃത്യമായി അറിയേണ്ടതായുണ്ട്. ഓരോരുത്തര്‍ക്കും ഓരോ കഥയാണ് പറയാനുണ്ടാവുക. അതുകൊണ്ട് തന്നെ അവര്‍ എവിടെ നിന്നാണ് വന്നത് എന്താണ് അവര്‍ ആഗ്രഹിക്കുന്നതെന്നെല്ലാം കണ്ടെത്താനാണ് ശ്രമിക്കുന്നത്.’

‘പൊതുവേ സാങ്കേതികമായി മാത്രമെ ഇത്തരം ചര്‍ച്ചകള്‍ നടക്കാറുള്ളു. മത്സരത്തിലെ മാനസികാവസ്ഥ മറ്റൊരു വിഭാഗം തന്നെയാണ്. ആര്‍ക്കെങ്കിലും എന്നെക്കൊണ്ട് എന്തെങ്കിലും ഉപകാരം ചെയ്യാനായാല്‍ എനിക്കത് വലിയ സംതൃപ്തി നല്‍കും’ സഹീര്‍ പറഞ്ഞു.

Latest Stories

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു