വേട്ട മിടുക്കില്‍ ചാഹലിന് മേലെ മറ്റാരുമില്ല, ചരിത്രനേട്ടത്തില്‍ റോയല്‍സ് താരം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബോളറായി ചരിത്രപുസ്തകങ്ങളില്‍ ഇടംനേടി രാജസ്ഥാന്‍ റോയല്‍സ് താരം യുസ്വേന്ദ്ര ചാഹല്‍. കെകെആര്‍ നായകന്‍ നിതീഷ് റാണയെ തന്റെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കിയാണ് ചാഹല്‍ നാഴികക്കല്ല് സ്വന്തമാക്കിയത്.

കഴിഞ്ഞ മത്സരത്തില്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്കൊപ്പം സമനില പാലിച്ച ചാഹല്‍ ഐപിഎല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. ഐപിഎലില്‍ ഇതുവരെ 143 മത്സരങ്ങള്‍ കളിച്ച താരത്തിന്റെ പേരില്‍ 184 വിക്കറ്റുകളാണ് ഉള്ളത്.161 മത്സരങ്ങള്‍ കളിച്ച് 183 വിക്കറ്റ് വീഴ്ത്തിയ ബ്രാവോയാണ് രണ്ടാമത്. 174 വിക്കറ്റ് വീഴ്ത്തിയ പിയൂഷ് ചൗളയാണ് മൂന്നാം സ്ഥാനത്ത്.

മുംബൈ ഇന്ത്യന്‍സിലൂടെയാണ് ലെഗ് സ്പിന്നര്‍ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. 2014-ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക് മാറിയ അദ്ദേഹം ഏഴ് സീസണുകള്‍ അവരോടൊപ്പം ചെലവഴിച്ചു. 2022ലാണ് ചാഹല്‍ രാജസ്ഥാനിലെത്തുന്നത്.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഐപിഎല്‍ 56-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടുകയാണ്. ആരാധകരെ വിസ്മയിപ്പിക്കുന്ന അവിശ്വസനീയമായ പ്രകടനമാണ് രാജസ്ഥാന്‍ നടത്തുന്നത്. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആദ്യം ബാറ്റ് ചെയ്യാന്‍ ക്ഷണിച്ചു.

പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ രണ്ട് ടീമിനും ജയം അനിവാര്യമാണ്. കൊല്‍ക്കത്തയുടെ തട്ടകത്തിലാണ് മത്സരം. അവസാന മൂന്ന് പോരാട്ടങ്ങളും തോറ്റെത്തുന്ന രാജസ്ഥാന് ഇന്നത്തെ മത്സരം ഏറെ നിര്‍ണ്ണായകമാണ്.

Latest Stories

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി