യൂസഫ് പത്താന് ആശ്വാസം; ഐപിഎല്‍ നഷ്ടമാകില്ല

ബറോഡ: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഇര്‍ഫാന്‍ പത്താന് ആശ്വാസ വാര്‍ത്ത. ബിസിസിഐ ഏര്‍പ്പെടുത്തിയ അഞ്ചു മാസത്തെ വിലക്ക് ഐപിഎല്ലിന് മുമ്പ് അവസാനിക്കും എന്നതാണ് അത്. ഇതോടെ ഐപിഎല്ലില്‍ ഇര്‍ഫാന്‍ പത്താന് കളിക്കളത്തിലേക്ക് തിരിച്ച് വരാനാകും.

ബിസിസിഐ ഏര്‍പ്പെടുത്തിയ അഞ്ച് മാസത്തെ വിലക്ക് ജനുവരി 14ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. മുന്‍കാല പ്രാബല്യത്തോടെയാണ് പത്താനെ ബിസിസിഐ വിലക്കിയത്. മാര്‍ച്ച് 16ന് നടന്ന ആഭ്യന്തര ട്വന്റി-20 മത്സരത്തിനിടെയാണ് ഉത്തേജകമരുന്ന പരിശോധനക്കായി പത്താന്റെ മൂത്ര സാംപിള്‍ എടുത്തത്. ഇതിലാണ് നിരോധിത മരുന്നായ ടെര്‍ബ്യൂട്ടലൈനിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി(വാഡ) നിരോധിത മരുന്നുകളുടെ പട്ടികയില്‍ പെടുത്തിയിട്ടുള്ള മരുന്നാണിത്. ഒക്ടോബര്‍ 27നാണ് ബിസിസിഐയുടെ ഉത്തേജക വിരുദ്ധ സമിതി പത്താനെ കുറ്റക്കാരനെന്ന് കണ്ടെത്തി മുന്‍കാല പ്രാബല്യത്തോടെ സസ്‌പെന്‍ഡ് ചെയ്തത്.

ഓഗസ്റ്റ് 15 മുതല്‍ ജനുവരി 14വരെ അഞ്ചു മാസത്തേക്കായിരുന്നു വിലക്ക്. എന്നാല്‍ മന:പൂര്‍വമല്ല നിരോധിത മരുന്ന് കഴിച്ചതെന്നും ശ്വസന സംബന്ധമായ അസുഖത്തിന് കഴിച്ച മരുന്നുകളുടെ കൂടെ അബദ്ധത്തില്‍ കഴിച്ചതാണെന്നും പത്താന്റെ വിശദീകരണം കേട്ട സമിതി ഇത് തൃപ്തികരമാണെന്ന് കണ്ടെത്തുകയായിരുന്നു.

മന:പൂര്‍വം ഉത്തേജകമരുന്ന് കഴിച്ചതല്ലെന്ന വിശദീകരണം ബിസിസിഐ ഉത്തേജകവിരുദ്ധ സമിതി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തിനും തന്റെ ടീമായ ബറോഡക്കും വേണ്ടി കളിക്കുക എന്നത് അഭിമാനമായി കരുത്തനയാളാണ് താനെന്നും പത്താന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. രാജ്യത്തിനോ ബറോഡ ടീമിനോ അപമാനകരമായ യാതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ഇനി ചെയ്യില്ലെന്നും പത്താന്‍ പറഞ്ഞു. ഭാവിയില്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും പത്താന്‍ പറഞ്ഞു. പ്രകടനം മെച്ചപ്പെടുത്തനായല്ല മറ്റ് അസുഖങ്ങളുടെ ഭാഗമായി അബദ്ധത്തില്‍ കഴിച്ചതാണെന്ന പത്താന്റെ വിശദീകരണം തൃപ്തികരമാണെന്ന് ബിസിസിഐയും വ്യക്തമാക്കി.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്