സ്വന്തം രാജ്യത്തിന്റെ വമ്പൻ ഓഫർ നിരസിച്ച് അഫ്ഗാൻ ടീമിന് കൈകൊടുത്ത സൂപ്പർ താരം!, പിഴയ്ക്കാത്ത തിരസ്കരണം; വെളിപ്പെടുത്തൽ

ബുധനാഴ്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ എട്ട് റൺസ് വിജയം നേടി ഇംഗ്ലണ്ടിനെ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്താക്കി ലോക ക്രിക്കറ്റിൽ തങ്ങളുടേതായ സ്ഥാനം അഫ്ഗാനിസ്ഥാൻ ഊ‌ട്ടിയുറപ്പിച്ചു. ടീമിന്റെ ഈ വിജയത്തിൽ ഒട്ടേറെ പേരുടെ അധ്വാനം ഉണ്ട്. അതിലൊരു പേര് പാക് താരം യൂനിസ് ഖാന്റേതാണ്. അഫ്​ഗാൻ ടീമിന്റെ ഉപദേഷ്ടാവാണ് മുൻ പാക് താരം.

അഫ്ഗാനിസ്ഥാന്റെ ഉപദേഷ്ടാവായി ചുമതലയേൽക്കുന്നതിനായി പാകിസ്ഥാന്റെ സപ്പോർട്ട് സ്റ്റാഫിനൊപ്പം ചേരാനുള്ള വാഗ്ദാനം യൂനിസ് ഖാൻ നിരസിച്ചതായി റാഷിദ് ലത്തീഫ് ഒരു ടോക്ക് ഷോയിൽ വെളിപ്പെടുത്തി. ബുധനാഴ്ച ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ ഒരു സെൻസേഷണൽ ബാറ്റിംഗ് പ്രകടനം നടത്തി, പ്രത്യേകിച്ച് ആദ്യ പവർപ്ലേയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടതിന് ശേഷം.

146 പന്തിൽ 12 ഫോറും ആറ് സിക്സും സഹിതം 177 റൺസെടുത്ത ഇബ്രാഹിം സദ്രാൻ പുറത്താകാതെ നിന്നു അഫ്​ഗാൻ ബാറ്റിം​ഗ് നിരയെ മുന്നിൽനിന്നും നയിച്ചു. ക്യാപ്റ്റൻ ഹഷ്മതുല്ല ഷാഹിദി, അസ്മത്തുല്ല ഒമർസായി, മുഹമ്മദ് നബി എന്നിവർ യഥാക്രമം 40,41,40 റൺസ് നേടി. ബൗണ്ടറികൾ വന്നുകൊണ്ടിരിക്കെ, പവലിയനിൽ നിന്ന് ആർപ്പുവിളിക്കുന്ന യൂനിസ് ഖാനെ കാണാമായിരുന്നു.

സദ്രാന്റെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ 325/7 എന്ന കൂറ്റൻ സ്കോറാണ് അഫ്ഗാനിസ്ഥാൻ നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 49.5 ഓവറില്‍ 317ന് എല്ലാവരും പുറത്തായി. 120 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ