'മൈലുകള്‍ക്ക് അപ്പുറത്തേക്ക് പന്തടിക്കുന്നത് കൊണ്ടാണ് നിന്നെ ടീമിലെടുത്തത്; അന്ന് അങ്ങനെയാണ് ധോണി പറഞ്ഞത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒന്നോ രണ്ടോ ടീമിനു വേണ്ടി മാത്രമേ ഇന്ത്യയുടെ മുന്‍ നായകനും ഐപിഎല്ലില്‍ ചെന്നൈ ടീമിന്റെ ക്യാപ്റ്റനുമായ ധോണി കളിച്ചിട്ടുള്ളു. രണ്ടു വര്‍ഷം ചെന്നൈയെ ഐപിഎല്ലില്‍ നിന്നും മാറ്റി നിര്‍ത്തിയത് ഒഴിച്ചാല്‍ എല്ലാ സീസണിലും ചെന്നൈയ്ക്ക് വേണ്ടി കളിച്ച താരമാണ് ധോണി. ചെന്നൈ ലീഗില്‍ പുറത്തായപ്പോള്‍ റൈസിംഗ് പുനെ സൂപ്പര്‍ജയന്റ്‌സിന്റെ നായകനായിരുന്ന ധോണിയ്ക്ക് കീഴില്‍ കളിച്ച സമയത്തെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ശ്രീലങ്കന്‍ താരമായിരുന്ന തിസാരാ പെരേര.

2016 സീസണിലായിരുന്നു. ഇരുവരും പൂനെയ്ക്കായി കളിച്ചത്. ഒരു മത്സരത്തില്‍ പൂനെ ടീം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സില്‍ നില്‍ക്കുകയായിരുന്നു പൂനെ. ഈ സമയത്ത തിസാരാ പെരേര ബാറ്റ് ചെയ്യാന്‍ എത്തുമ്പോള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ധോണിയായിരുന്നു നിന്നിരുന്നത്. ധോണി പതിയെ അരികിലേക്ക് വന്നിട്ടു പറഞ്ഞു. ബാറ്റ് ചെയ്താല്‍ മാത്രം മതിയെന്ന്. ഇതോടെ ആദ്യത്തെ ഡിഫന്‍ഡ് ചെയ്തു. ഉടന്‍ ധോനി അടുത്തു വന്നു പറഞ്ഞു. ഹേയ് ടിപി താങ്കള്‍ എന്താണ് ഈ കാണിക്കുന്നത്. ഞാന്‍ ബോള്‍ നിരീക്ഷിക്കകയായിരുന്നു എന്ന് പറഞ്ഞപ്പോള്‍ നിങ്ങളെ ടീമില്‍ എടുത്തത് പന്ത് മൈലുകള്‍ക്ക് അപ്പുറത്തേക്ക് പറത്താനുള്ള നി്ങ്ങളുടെ കഴിവ് കണ്ടിട്ടാണെന്നും അടിച്ചു തകര്‍ക്കാനുമായിരുന്നു ധോണിയുടെ മറുപടി.

ആ ഇന്നിംഗ്‌സിന്റെ അവസാനം വരെ ബാറ്റ് ചെയ്തു. 18 പന്തില്‍ 40 റണ്‍സാണ് താന്‍ അടിച്ചത്. ഇരുപതാമത്തെ ഓവര്‍ വരെ ധോണി ബാറ്റ് ചെയ്തു. 35 ന് 5 എന്ന നിലയില്‍ നിന്നും 170 ലേക്കോ 180 ലേക്കോ എത്തി. താന്‍ കളിച്ചിട്ടുള്ള ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ധോണിയെന്നും തിസാരാ പെരേര പറയുന്നു. 2016 -17 സീസണിലായിരുന്നു പുനെ റൈസിംഗില്‍ ഇരുവരും കളിച്ചത്. ധോനി തനിക്ക് സഹോദര തുല്യനായ കളിക്കാരനാണെന്നും തിസാരാ പെരേര വ്യക്തമാക്കുന്നു.

Latest Stories

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ