എന്നെ ഇപ്പോൾ നിങ്ങൾക്ക് വേണ്ടായിരിക്കും, പക്ഷെ എപ്പോൾ ആവശ്യം ഉണ്ടെങ്കിലും ഒന്ന് വിളിച്ചാൽ മതി ഞാൻ ടീമിനൊപ്പം ഉണ്ടാകും; ഇന്ത്യൻ താരത്തിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടത്തിയത്. ഇന്ത്യ മൂന്ന് സ്പിന്നർമാരുമായി സെലക്ടർമാർ മുന്നോട്ട് പോയതിനാൽ, വരാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് 2023-നുള്ള ഇന്ത്യയുടെ പ്രാഥമിക ടീമിൽ ഇടം നേടുന്നതിൽ സൂപ്പർ താരം രവിചന്ദ്രൻ അശ്വിന് പരാജയപ്പെട്ടു. ഇതിന് മുമ്പ് 2011 മുതൽ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ സ്ഥിര സാന്നിധ്യം ആയിരുന്നു അശ്വിൻ.

തന്റെ നീണ്ട കരിയറിൽ നിരവധി ഉയർച്ച താഴ്ചകൾ നേരിട്ടതിനെക്കുറിച്ച് അശ്വിൻ അടുത്തിടെ സംസാരിച്ചു. തനിക്ക് ക്രിക്കറ്റിനോട് താൽപ്പര്യമുണ്ടെന്നും ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം അത് നൽകാൻ തയ്യാറാണെന്നും വെറ്ററൻ സ്പിന്നർ പറഞ്ഞു. “ഞാൻ കഴിഞ്ഞ 14-15 വർഷമായി ടീം ഇന്ത്യയ്‌ക്കായി കളിക്കുന്നു. എനിക്ക് ഒരുപാട് മികച്ച നിമിഷങ്ങൾ ഉണ്ടാക്കാൻ പറ്റിയിട്ടുണ്ട് . പരാജയങ്ങളുടെ ഭാഗമായിട്ടുണ്ട് ഞാൻ ഒരുപാട് തവണ. അന്ന് ഞാൻ അഭിനവ് ബിന്ദ്രയോട് സംസാരിചിരുനു”നിന്നെക്കാൾ കൂടുതൽ ഞാൻ പരാജയപ്പെട്ടിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.

‘ഞാൻ വിജയിച്ചതിനേക്കാൾ കൂടുതൽ പരാജയപ്പെട്ടിട്ടുണ്ട്. പരാജയങ്ങളുടെ പടുകുഴിയിൽ ഞാൻ വീണിട്ടുണ്ട്. പക്ഷേ ഇന്ത്യൻ ക്രിക്കറ്റിനെ ഞാൻ എന്റെ ഹൃദയത്തോട് ചേർത്തു പച്ചകുത്തിയിട്ടുണ്ട്. നാളെയെങ്കിലും അവർക്ക് എന്റെ സേവനം ആവശ്യമാണെങ്കിൽ, ഞാൻ തയ്യാറാണ്, എന്റെ 100 ശതമാനവും നൽകും. അദ്ദേഹം കൂട്ടിച്ചേർത്തു.

ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ഭാഗം ആണെങ്കിൽ പോലും വൈറ്റ് ബോള് ഫോർമാറ്റിൽ താരം ഇന്ത്യൻ ടീമിൽ സ്ഥിരം സാന്നിധ്യമല്ല.

Latest Stories

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ