ചാമ്പ്യൻസ് ട്രോഫിയിലേക്ക് ചെല്ലുമ്പോൾ അവന്റെ മറ്റൊരു മുഖം നിങ്ങൾക്ക് കാണാം, അവിടെ നിങ്ങൾ ഞെട്ടും: സുരേഷ് റെയ്ന

നാളുകൾ ഏറെയായി മോശമായ പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച വെക്കുന്നത്. ന്യുസിലാൻഡ് പരമ്പര, ബോർഡർ ഗവാസ്കർ ട്രോഫി, രഞ്ജി ട്രോഫി എന്നിവയിൽ കളിച്ച എല്ലാ മത്സരങ്ങളിലും താരത്തിന്റെ ബാറ്റിൽ നിന്ന് അധിക റൺസ് പിറന്നിട്ടില്ല. ഇന്നലെ നടന്ന ഏകദിന മത്സരത്തിലും രോഹിത് ശർമ്മ മോശമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്.

7 പന്തുകളിൽ നിന്നായി വെറും 2 റൺസാണ് താരം നേടിയത്. ഇതോടെ വീണ്ടും വിമർശകർക്കുള്ള ഇരയാകാൻ താരത്തിന് സാധിച്ചു. അടുത്ത മത്സരത്തിൽ രോഹിത് ഫോമിലായാൽ ചാമ്പ്യൻസ് ട്രോഫിയിൽ പുതിയ രോഹിത് ശർമ്മയെ കാണാൻ സാധിക്കും എന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുരേഷ് റെയ്ന.

സുരേഷ് റെയ്ന പറയുന്നത് ഇങ്ങനെ:

” രോഹിത് ശർമ്മ കുറച്ചും കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ വിക്കറ്റിൽ നിന്ന് മികച്ച റൺസ് സ്കോർ ചെയ്യാമായിരുന്നു. ഇപ്പോൾ, ടീം കട്ടക്കിലേക്ക് പോകുകയാണ്. അവിടുത്തെ പിച്ചിലും രോഹിതിന് തിളങ്ങാൻ സാധിക്കും. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് അദ്ദേഹം ഫോം കണ്ടെത്തിയാൽ, നമുക്ക് അവനിൽ നിന്ന് വ്യത്യസ്തമായ ക്യാപ്റ്റനെയും വ്യത്യസ്തമായ ബാറ്റിംഗ് പ്രകടനവും കാണാം” സുരേഷ് റെയ്ന പറഞ്ഞു.

Latest Stories

'മലയാളി ഫ്രം ഇന്ത്യ', സഞ്ജു സാംസണെ ആദരിക്കാൻ സംസ്ഥാന സർക്കാർ; ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത്

മനസിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ മമ്മൂട്ടിയോട് ക്ഷമ ചോദിക്കുന്നു: മുഖ്യമന്ത്രി

ഈ ട്രോഫി ഞാൻ ദ്രാവിഡിനും ലക്ഷ്മണിനും സമർപ്പിക്കുന്നു: ഗൗതം ഗംഭീർ

സീറ്റില്‍ കലഹിച്ച് സിസി മുകുന്ദന്‍ സിപിഐ വിട്ടു; നാട്ടികയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും

'എത്ര പേരെ പ്രണയിക്കുന്നു, ബന്ധപ്പെടുന്നു എന്നത് അയാളുടെ വ്യക്തിപരമായ കാര്യം, പക്ഷേ ഇത് ഒരു സ്ത്രീയുടെ പരാതിയാണ്; മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്റ്റാഫാണ് ആക്രമിച്ചത്; പൊലീസ് നിലപാട് പരിതാപകരം, മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് വി ഡി സതീശന്‍

'എന്റെ ഒരു നിഷ്‌കളങ്കതയുണ്ട്, എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്ന നിഷ്‌കളങ്കത'; വട്ട് മൂത്താല്‍ ആര്‍ക്കും അങ്ങനെ പരാതി പറയാമെന്ന് ഭാര്യയുടെ പരാതിയെ കുറിച്ച് ഗണേഷ് കുമാര്‍; ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്നും മന്ത്രി

പാലക്കാട് സ്വതന്ത്രനായി മല്‍സരിക്കാനില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; 'കോണ്‍ഗ്രസുകാര്‍ അങ്ങനെ ചോദിക്കുന്നതില്‍ സന്തോഷമുണ്ട്; പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കും, വേണ്ടെന്ന് പറഞ്ഞാല്‍ ഇല്ല'

ഗണേഷ് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണം; കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ ഭര്‍ത്താവിനെ കണ്ടുവെന്ന് ഭാര്യ, ഫോട്ടോ എടുത്തതിന് മന്ത്രിയുടെ കൂടെയുള്ളവര്‍ തടഞ്ഞുവെച്ച് ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിച്ചു; ആര്‍ ശ്രീലേഖയുടെ നിര്‍ദേശ പ്രകാരം പൊലീസില്‍ അറിയിച്ചിട്ടും അവര്‍ ഇടപെടാതെ മാറി നിന്നു

ICL ഫിന്‍കോര്‍പിന് പുതിയ നാഴികക്കല്ല്; ബീഹാറിലെ പാട്‌നയില്‍ റീജിയണല്‍ ഓഫീസും ബ്രാഞ്ചുകളും കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി ഉദ്ഘാടനം ചെയ്തു; ചടങ്ങില്‍ അധ്യക്ഷനായി ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാന്‍ അഡ്വ. കെ ജി അനില്‍കുമാര്‍

പിതാവിന്റെ പിന്‍ഗാമിയായി ഇറാന്റെ പരമോന്നത നേതാവായി മൊജ്തബ ഖമനേയി; ആഘോഷം മാത്രമല്ല ശക്തമായ പ്രതിഷേധവും ടെഹ്‌റാനില്‍ പ്രകടം