ക്രിക്കറ്റിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം, നമ്മുടെ കരിയർ നശിപ്പിക്കാൻ ഒന്നിനെയും അനുവദിക്കരുത്; യുവ താരങ്ങൾക്ക് ഉപദേശവുമായി സച്ചിൻ തെണ്ടുൽക്കർ

ബിസിസിഐ നടത്തിയ വാർഷിക ചടങ്ങിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ യുവ താരങ്ങളോട് പറയുന്നത് ഇപ്രകാരം:

‘ക്രിക്കറ്റ് ഇല്ലായിരുന്നെങ്കിൽ നമ്മളാരും ഇവിടെ ഇരിക്കില്ലായിരുന്നു. എനിക്ക് ക്രിക്കറ്റ് വലിയൊരു സമ്മാനമായിരുന്നു. നമുക്ക് മുന്നിൽ മികച്ചൊരു കരിയറുണ്ട്. എന്നാൽ കരിയർ മുറുകെ പിടിച്ചില്ലെങ്കിൽ അത് നമുക്ക് നഷ്ടമാകും. ഞാൻ നിങ്ങൾക്ക് ഉപദേശം നൽകുകയല്ല. എങ്കിലും നാം ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണം”

” നമ്മുടെ കരിയർ നശിപ്പിക്കാൻ ഒന്നിനെയും അനുവദിക്കരുത്. നമുക്കുള്ളതിനെല്ലാം വില നൽകണം. ക്രിക്കറ്റിന് ശേഷം ജീവിതത്തിലേക്ക് നോക്കൂ. ഒരിക്കൽ ഒന്നുമല്ലാതിരുന്ന കരിയറിനെ നാം മികച്ചതാക്കി. നാം രാജ്യത്തിന് അഭിമാനമാകേണ്ടതുണ്ട്. നിങ്ങളെല്ലാം ഈ തലമുറയിലെ താരങ്ങളാണ്. ഒരുപാട് ക്രിക്കറ്റ് നിങ്ങളിൽ ബാക്കിയുണ്ട്. ഏറ്റവും മികച്ച ക്രിക്കറ്റ് നിങ്ങൾ കളിക്കണം. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. ഒരിക്കൽ ക്രിക്കറ്റ് അവസാനിക്കുമ്പോൾ, വർഷങ്ങളായി എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് തോന്നരുത് ”

വാർഷിക ചടങ്ങിൽ കേണൽ സി കെ നായിഡു ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സ്വന്തമാക്കിയത് സച്ചിൻ തെണ്ടുൽക്കറായിരുന്നു. തന്റെ കരിയറിൽ 100 സെഞ്ചുറികളാണ് സച്ചിൻ സ്വന്തമാക്കിയിരിക്കുന്നത്. ഐസിസി ചെയർമാൻ ജയ് ഷാ ആണ് ഇതിഹാസത്തിന് പുരസ്‌കാരം സമ്മാനിച്ചത്.

Latest Stories

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് വിഎച്ച്പി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഇഡി

ഏഴരപ്പൊന്നാനയുടെ സ്വർണശുദ്ധി പരിശോധിച്ച് ഉറപ്പ് വരുത്താൻ നിർദേശം നൽകി ഹൈക്കോടതി; അറ്റകുറ്റപ്പണിക്കിടെ സ്വർണപ്പാളി മാറ്റിയെന്ന ഭക്തന്റെ പരാതിയിൽ ഉത്തരവ്

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

വൈഭവിന് ഇപ്പോൾ അവസരം കൊടുക്കാൻ സാധിക്കില്ല, മികച്ച ഫോമിലുള്ള ഒരുപാട് താരങ്ങൾ നിലവിലുണ്ട്: ശ്രേയസ് അയ്യർ

'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പോലീസിന്റെ മിന്നൽ പരിശോധന; വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

എതിരാളികളെ നിസാരമായി കാണരുതെന്ന് മനസിലായി, ഈ തോൽവിയുടെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു: ശ്രേയസ് അയ്യർ

16-കാരിയെ തട്ടികൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ച് പീഡനം; പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത് ലഹരി പരിശോധനയ്ക്കിടെ

ഇറാനെ തിരിച്ചടിച്ച് അമേരിക്ക; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാരോപിച്ച് സൈനിക കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം