ട്രോളിൽ നിറഞ്ഞ് വിഹാരി, നീ എന്താ ഗിബ്‌സിന് പഠിക്കുവാണോ എന്ന് ആരാധകർ

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റ് വിജയിച്ച ഇംഗ്ലണ്ട് പരമ്പര ഗംഭീരമായി സമനിലയിലാക്കി. ഫോമിലുള്ള ബാറ്റർമാരായ ജോ റൂട്ടും ജോണി ബെയർസ്റ്റോയും അപരാജിത സെഞ്ചുറികൾ നേടിയതോടെ അവർ ടെസ്റ്റിലെ എക്കാലത്തെയും ഉയർന്ന റൺസ് വേട്ടകളിൽ ഒന്നിലൂടെ ഇന്ത്യയെ തോൽപ്പിച്ചു . എഡ്ജ്ബാസ്റ്റണിൽ ഇന്ത്യക്കെതിരെ ആതിഥേയർ 7 വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയപ്പോൾ ബെയർസ്റ്റോയും റൂട്ടും പുറത്താകാതെ നിന്നു.

എന്നാൽ നാലാം ദിവസത്തെ കളിയിൽ ഇന്ത്യയുടെ പുതിയ നമ്പർ 3 ബാറ്റർ ഹനുമ വിഹാരി മികച്ച അവസരം പാഴാക്കിയില്ലെങ്കിൽ ഈ ടെസ്റ്റിന്റെ ഫലം തികച്ചും വ്യത്യസ്തമാകുമായിരുന്നു എന്നാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്.

പണ്ട് ഗിബ്സ് സ്റ്റീവ് വോയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയ പോലെ തന്നെ കളിയിൽ ജെയ്ൻ ഉറപ്പിക്കാവുന്ന സുവർണാവസരമാണ് വിഹാരി നഷ്ടപ്പെടുത്തിയത്. അതിന് ശേഷം അത്തരം ഒരു അവസരം ഇന്ത്യക്ക് കിട്ടിയതുമില്ല. എന്നാൽ അബദ്ധങ്ങൾ മനുഷ്യസഹജമാണെന്നും ആർക്കും തെറ്റുകൾ സംഭവിക്കാവുന്നതാണെന്നും മറ്റൊരു കൂട്ടർ പറയുന്നു.

എന്തായാലും കളിയിലെ ഏറ്റവും നിർണായക നിമിഷത്തിൽ തെറ്റ് ചെയ്തു എന്നതിനാൽ വിഹാരി ട്രോളിൽ നിറയുന്നു.

Latest Stories

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ

'സിപിഎമ്മിൽ പീഡനക്കേസ് പ്രതി എംഎൽഎ ആയി തുടരുന്നു, ബിജെപിയിൽ പോക്‌സോ കേസിലെ പ്രതി ദേശീയ തലത്തിൽ പ്രവർത്തിക്കുന്നു'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരമെന്ന് വിഡി സതീശൻ

Asia Cup 2025: “ദോനോ അപ്‌നെ ഹേ”, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഹാരിസ് റൗഫ്

നസ്‌ലിൻ കമൽഹാസൻ ചിത്രത്തിലേതുപോലെ, നിഷ്‌കളങ്കനാണ്, എന്നാൽ നല്ല കള്ളനും; പ്രശംസിച്ച് പ്രിയദർശൻ