കേരളം എന്നാൽ ശ്രീശാന്തും സഞ്ജുവും മാത്രമല്ല എന്ന് ഇന്നലെ ക്രിക്കറ്റ് ലോകം മനസിലാക്കി, ഐ.പി.എൽ ടീം ഏതായാലും നമ്മുടെ മലയാളി ചെക്കൻ പൊളിയല്ലേ

ആരാടാ പറഞ്ഞത് കേരളം എന്നാൽ ശ്രീശാന്തും സഞ്ജുവും മാത്രം ആണെന്ന്. അനന്ത പദ്മനാഭൻ എന്ന ഡോമസ്റ്റിക് ലെജന്റിനെ പറ്റി വാതോരാതെ പത്രങ്ങളിൽ വായിച്ചിട്ടുണ്ട്. സുനിൽ ഓയാസിസ് അജയ് കുടുവ സോണി ചെറുവത്തൂർ ഇവരൊക്കെ ഡോമസ്റ്റിക്ക് തിളങ്ങിയത് പത്രത്താളുകളിൽ വായിച്ചിട്ടുണ്ട്.

ആദ്യ ഓവറിലെ വിക്കറ്റിലൂടെ ടിനു യോഹന്നാൻ കേരളത്തിന്റെ ചരിത്രമായപ്പോൾ അഭിമാനിച്ചിട്ടുണ്ട്. പിന്നീട് ഏറെ നാളുകൾ വേണ്ടിവന്നു ശ്രീശാന്തിലൂടെ കേരള ക്രിക്കറ്റ് ചരിത്രം മാറ്റിയെഴുതിയത് ഒന്നറിയാൻ. കൊച്ചിൻ ടസ്കേർസ് ഉണ്ടായിരുന്ന സമയത്ത് റൈഫി വിൻസെന്റ് ഗോമസിലൂടെ പിന്നെയും കേരളം എന്ന കൊച്ച് ക്രിക്കറ്റ് ഭൂപടം ഒന്ന്‌ രണ്ട് മാച്ചിൽ കുളിരണിഞ്ഞു.. വന്യമായ കരീബിയൻ കരുത്തിലമർന്ന പ്രശാന്ത് പരമേശ്വരനിലൂടെ കണ്ണീരണിഞ്ഞ.

ദെൻ കെയിം ദി ബീസ്റ്റ്.. ദി ഒൺ ആൻഡ് ഒൺലി സഞ്ജു സാംസൺ.. ഇടക്ക് സച്ചിൻ ബേബി പ്രതീക്ഷകൾ തന്നു.. നിർഭാഗ്യവശാൽ ഒരൊറ്റ സീസണിലെ താരമായ ബേസിൽ തമ്പി. പിന്നെ KM ആസിഫ് മഹിയുടെ ടീമിലും ഇപ്പോൾ സഞ്ജുവിന് വേണ്ടിയും പന്തെറിയുന്നു. പക്ഷെ ഇന്നൊരു ഉദയം കണ്ടു.. തന്റെ പ്രതിഭ ആവോളം കേരള ടീമിന് വേണ്ടി കാഴ്ചവെച്ച, ഇടക്ക് പല തവണ ലേലത്തിൽ വിളിച്ചെടുക്കപ്പെട്ടിട്ടും ടീമിൽ പരാജയപ്പെട്ട,അവസരങ്ങൾ കിട്ടാത്ത ഒരാൾ. വിഷ്ണു വിനോദ്. എന്തൊരു രോമാഞ്ചം നിങ്ങളുടെ ഓരോ അടിയും കാണാൻ. ആ സിക്സറുകൾ എന്തൊരു അഴക്.

ടീം ഏതുമായിക്കോട്ടെ. ഞാൻ രാജസ്ഥാൻ നീ മുംബൈ അവൻ ചെന്നൈ മറ്റവൻ ബാംഗ്ലൂർ.. പക്ഷെ എൻഡ് ഓഫ് ദി ഡേയ്, നമ്മെളെല്ലാരും ഒരൊറ്റ കളർ ആണ്. ബ്ലീഡ് ബ്ലൂ. ദി ഇന്ത്യൻസ്, കുറച്ചൂടെ കൊളോക്കിയൽ ആയാൽ നമ്മൾ കേരളീയർ.. IPL ഏത് ടീമായാൽ എന്താ മലയാളി പൊളിയല്ലേ. ഓൻ നമ്മടെ ചെക്കൻ അല്ലേ. ആ 30 റൺസ്. ത്രില്ലടിപ്പിച്ച 30 റൺസ്. വിഷ്ണു വിനോദ്. യൂ ബ്യൂട്ടി.

എഴുത്ത്: അഭിരാം എ. ആർ

കടപ്പാട് : മലയാളി ക്രിക്കറ്റ് സോൺ

Latest Stories

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും