സതാംപ്ടണില്‍ തോരാതെ ആശങ്ക, മത്സരത്തില്‍ നിര്‍ണായക വഴിത്തിരിവ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനല്‍ മത്സരം സതാപ്ടണില്‍ നടക്കുകയാണ്. മത്സരത്തിന്റെ ആദ്യ ദിനം മുഴുവനായും മഴയെടുത്തപ്പോള്‍ രണ്ടും മൂന്നും ദിനങ്ങളില്‍ മഴ ക്രിക്കറ്റ് ആരാധകരോട് കാരുണ്യം കാണിച്ചു. ഈ കാരുണ്യം നാലാം ദിനം പ്രകൃതിയ്ക്കുണ്ടായില്ല. ശക്തമായ മഴയാണ് സതാംപ്ടണില്‍ ഇപ്പോള്‍ പെയ്തു കൊണ്ടിരിക്കുന്നത്.

കളി നടന്നാല്‍ മത്സര ഫലത്തെ ഏറെ സ്വാധീനിക്കുമായിരുന്ന ദിനമായിരുന്നു ഇന്നത്തേത്. എന്നാല്‍ മഴ തോരാതെ തുടരുന്നത് ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ആദ്യ ദിനത്തേപോലെ നാലാം ദിനവും പൂര്‍ണമായും മഴയെടുത്താല്‍ മത്സരം സമനിലയില്‍ കലാശിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

മത്സരത്തില്‍ റിസര്‍വ് ദിനം കൂടിയുണ്ട് എന്നിരുന്നാലും ഇന്ന് കളി നടന്നില്ലെങ്കില്‍ മത്സരം സമനിലയാകാതിരിക്കാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം മറിച്ച് ഇന്ന് ന്യൂസിലന്‍ഡിന് ബാറ്റിംഗിന് ഇറങ്ങുകയും ഇന്ത്യയ്‌ക്കെതിരെ ലീഡ് നേടുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കടുപ്പമാകും. നിലവില്‍ ശക്തമായ മഴയാണ് സതാംപ്ടണില്‍ എന്നതിനാല്‍ ഗ്രൗണ്ടിലെ ഈര്‍പ്പം ന്യൂസിലന്‍ഡിന് കാര്യങ്ങള്‍ പ്രയാസകരമാക്കും.

നാളെയും ഇന്നത്തേക്കാള്‍ അധികം മാഴ സാധ്യതയാണ് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. അഞ്ചാം ദിനം 85 ശതമാനവും മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം. അതിനാല്‍ തന്നെ ഇന്ന് ചുരുങ്ങിയത് നാല് മണിക്കൂറെങ്കിലും ന്യൂസിലന്‍ഡിന് കിട്ടിയില്ലെങ്കില്‍ സമനില തന്നെ പ്രതീക്ഷിക്കാം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ