ലോകത്തിലെ ഏറ്റവും മികച്ച ബോളിംഗ് നിര, ഏകദിന ലോകകപ്പ് പാകിസ്ഥാന്‍ നേടും; പ്രവചിച്ച് ഇതിഹാസം

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീം ഏതെന്ന് പ്രവചിച്ച് പാക് ഇതിഹാസ താരം വസീം അക്രം. ആതിഥേയരും രണ്ടു തവണ ചാമ്പ്യന്മാരുമായ ഇന്ത്യയെ പിന്തള്ളി തന്റെ ടീമായ പാകിസ്ഥാനെയാണ് വസീം അക്രം അടുത്ത ലോകകപ്പിലേ ഫേവറിറ്റുകളായി തിരഞ്ഞെടുത്തിരിക്കുന്നത്.

ലോകകപ്പിനു ഇന്ത്യയാണ് വേദിയാവുന്നത്. അതുകൊണ്ടു തന്നെ അവിടെ വിജയിക്കുക ശക്തമായ ബോളിംഗ് ലൈനപ്പുള്ള ടീമായിരിക്കുമെന്നു ഞാന്‍ കരുതുന്നു. കാരണം ഇന്ത്യയിലെ പിച്ചുകളെല്ലാം ബാറ്റിങിനെ തുണയ്ക്കുന്നതാണ്.

ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളിംഗ് ലൈനപ്പുകളിലൊന്ന് പാകിസ്ഥാന്റേതാണ്. ഷഹീന്‍ അഫ്രീദി ഇപ്പോള്‍ തന്റെ പ്രൈം ഫോമിലാണ്. രണ്ടാം തവണയും അവന്‍ പിഎസ്എല്ലില്‍ തന്റെ ടീമിനെ കിരീടത്തിലേക്കു നയിക്കുകയും ചെയ്തു. ഒരു ഓള്‍റൗണ്ടറെന്ന നിലയിലേക്കു ഷഹീന്‍ ഷാ അഫ്രീഡി വളര്‍ന്നു കൊണ്ടിരിക്കുകയാണ്.

ഷഹീനെ കൂടാതെ ഹാരിസ് റൗഫ്, നസീം ഷാ തുടങ്ങിയ മികച്ച ഫൗസ്റ്റ് ബോളര്‍മാരും പാകിസ്ഥാന്‍ സംഘത്തിലുണ്ട്. മുഹമ്മദ് ഹസ്നെയ്നും വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാസ്റ്റ് ബോളറാണ്. ഇഹ്സാനുള്ള വളരെയധികം ആവേശം പകരുന്ന യുവ ഫാസ്റ്റ് ബോളറാണ്- വസീം അക്രം നിരീക്ഷിച്ചു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്