വനിതാ ലോക കപ്പ്: പാകിസ്ഥാന് രണ്ടാം മത്സരത്തിലും തോല്‍വി

വനിതാ ലോക കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാന് രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയോടും തോല്‍വി. ഏഴു വിക്കറ്റിനാണ് ഓസീസ് പട പാക് നിരയെ പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 193 റണ്‍സ് വിജയലക്ഷ്യം 34.4 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. 78 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ബിസ്മാ മറൂഫുമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ആലിയ റിയാസും (53) അര്‍ദ്ധ സെഞ്ച്വറി നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനായി വിക്കറ്റ് കീപ്പര്‍ അലീസ ഹീലി അര്‍ദ്ധ സെഞ്ച്വറി നേടി. 79 പന്തുകളില്‍ നിന്ന് 72 റണ്‍സെടുത്താണ് താരം പുറത്തായത്. 35 റണ്‍സെടുത്ത നായിക മെഗ് ലാന്നിംഗും 34 റണ്‍സ് നേടിയ ഓപ്പണര്‍ റേച്ചല്‍ ഹെയ്നസും മികച്ച പ്രകടനം കാഴ്ചവെച്ചു.

ജയത്തോടെ ഓസീസ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഇന്ത്യയാണ് രണ്ടാമത്. രണ്ടിലും തോറ്റ പാകിസ്ഥാന്‍ അവസാന സ്ഥാനത്താണ്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...