വിഹാരിയും പൂജാരയും പുറത്തേക്ക്, മാറ്റങ്ങൾ അനിവാര്യം

Praveen S

ഇംഗ്ലണ്ട് 259/3 ജയിക്കാൻ 119 റൺസ് വേണം. ഇന്ത്യക്ക് 7 വിക്കറ്റും അല്ല 3 വിക്കറ്റ് പെട്ടെന്ന് എടുത്താലും മതി. കളി ഇംഗ്ലണ്ട് 70 ഇന്ത്യ 30. ഇന്നത്തെ അവസ്ഥയിൽ ഇന്ത്യൻ ബൗളേഴ്‌സിനെ കുറ്റം പറഞ്ഞു ഒരു കാര്യവും ഇല്ല. അവർ മാക്സിമം എഫർട്ട് ഇട്ടു. ഇംഗ്ലണ്ട് ബാറ്റിങ് ലോകത്തിൽ ഇപ്പോൾ ഒരു പിടി മുന്നിൽ ആണ് എന്ന സത്യം അംഗീകരിച്ചേ പറ്റു.

അവരുടെ ആകെ വീക്ക്‌ലിങ്ക് ഓപ്പണിങ് ആണ് ഇന്ന് അവരും നല്ലവണ്ണം കളിച്ചു പിന്നെ അതും അവർ കൺസിസ്റ്റന്റ് ആയി ശരിയാക്കിയാൽ അവർ ഏത് ടീമിനെയും തോല്പ്പിക്കും എന്ന് ഉറപ്പായും പറയാം. ഏഷ്യയിൽ വരെ. നമ്മൾ ചെയ്ത തെറ്റ് അശ്വിനെ ഒഴിവാക്കിയത് തന്നെയാണ്. ഒന്നാം ഇന്നിങ്സിൽ ജഡേജയെ അധികം ഓവർ കൊടുത്തില്ല. പക്ഷെ അശ്വിൻ ജഡേജ കൂട്ട് കേട്ടുണ്ടായിരുന്നെങ്കിൽ റൺ റേറ്റിന് തടയിട്ട് അവരെ ഒതുക്കാമായിരുന്നു.

രണ്ടാം ഇന്നിങ്സിൽ കാലാവസ്ഥ മാറിയപ്പോൾ ( അത് തീർച്ചയായും അറിയാവുന്നതായിരുന്നു താനും ) ഫാസ്റ്റ് ബൌളിംഗ് കളിക്കാൻ എളുപ്പമായി പക്ഷെ അശ്വിൻ ജഡ്ഡു കൂട്ടുകെട്ട് ബെർസ്ടൌ- റൂട്ട് കൂട്ടുകെട്ടിനെ ബുദ്ധിമുട്ടിച്ചേനെ എന്ന് എനിക്ക് തോന്നി. 378 ചെറിയ സ്കോർ അല്ല പക്ഷെ ഇംഗ്ലണ്ടിനെതിരെ അത് ഇന്ന് ചെറുതാണ്, അത് അവരുടെ നാലാം ഇന്നിങ്സിൽ കഴിഞ്ഞ ന്യൂസിലാൻഡ് സീരീസിലും കണ്ടതാണ്.

പിന്നെ ക്രിക്കറ്റ് ഒരുപാട് മാറി എന്നുള്ളത് നമ്മൾമനസ്സിലാക്കിയേ പറ്റു. പഴയ ക്ലാസ്സിക്‌ ടെസ്റ്റ്‌ ബാറ്റിങ് ഇന്ന് വിജയകരമല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു ആസ്‌ട്രേലിയയും ഇംഗ്ലണ്ടും മറ്റു ടീമുകളും. കൊട്ടി കൊട്ടി കളിയൊക്കെ പഴയ കഥ. നല്ല സ്ട്രൈക്ക് റേറ്റിൽ കളിച്ചാലെ ഇന്ന് ടെസ്റ്റ്‌ ജയിക്കാൻ പറ്റു ഇന്ന് മാത്രമല്ല 2000ങ്ങളിൽ ആസ്‌ട്രേലിയ അത് കാണിച്ചതാണ്. ഹായ്ഡൻ സ്ലേറ്റർ പൊന്റിംഗ് ഗിൾക്രൈസ്റ്റ് ഇവരൊക്കെ മെല്ലെ തട്ടി കളിക്കുന്നവരായിരുന്നില്ല.

ഇന്ത്യയും പല കളികളും ജയിച്ചത് വീരുവിന്റെ അടിപൊളി കൊണ്ടായിരുന്നു പിന്നെ പലകളികളും ജയിക്കാതിരുന്നത് ലേജൻഡ്‌സ് മെല്ലെ കളിച്ചത് കൊണ്ടും ആണെന്ന് പറഞ്ഞാൽ തർക്കം ഇവിടെ തുടങ്ങും. 1980 കളിൽ ഇന്ത്യക്ക് വേണ്ടി മാച്ച് കളിച്ചത് ഗവസ്കർ, ശാസ്ത്രി എന്തിന് ഗയ്ക്കവാദ് വരെയാണ് ഏകദിനത്തിൽ ആദ്യം പയ്യെ തുടങ്ങി പയ്യെ അവസാന ഓവറുകളിൽഅടിച്ചു കസറുക എന്നതാണ്. പിന്നീട് ആ കളി ശൈലി എങ്ങോ പോയി.

ടെസ്റ്റിൽ ഇന്ന് പൂജാര, വിഹാരി ഇവർക്ക് സ്ഥാനമുണ്ടോ എന്ന് തീർച്ചയായും നമ്മൾ ആലോചിക്കണം. ഇങ്ങനെ മുട്ടിയും തട്ടിയും കളിച്ചു റൺറേറ്റും ഇല്ലാതെ വല്ലാത്ത ഒരു പരിതസ്ഥിതിയിൽ ഔട്ടും ആവുന്നു. ഈ ഇടക്കാലത്തു പല കളികളും ജയിച്ചത് പന്തിന്റെ ബാറ്റിങ് കൊണ്ടു തന്നെ ആയിരുന്നു. അല്ലാതെ പൂജാരയുടെ കൊട്ടിക്കളി കൊണ്ടല്ല.

പിന്നെ ചിലപ്പോൾ വളരെ കടുത്ത തീരുമാനങ്ങൾ എടുത്തെങ്കിലേ കാര്യങ്ങൾ ശരിയാവു. 60 സ്ട്രൈക്ക് റേറ്റിൽ 100 പന്തിൽ കളിക്കുന്നവരെ ടെസ്റ്റ്‌ ടീമിൽ എടുത്തെങ്കിലേ ഇനി രക്ഷയുള്ളൂ. 4 സെഷനിൽ 400 ചേസ് ചെയ്തു ജയിപ്പിക്കാൻ പൂജാര വിഹാരിമാർക്ക് ആവുമോ? ഇല്ല എന്ന് ഞാൻ പറയുന്നു. ആദ്യം കളിക്കാരെ വെറും T20 പ്ലയെര്സ് എന്ന് ബ്രാൻഡ്  ചെയ്യാതെ അവരെ ക്രിക്കറ്റർ ആയി കണ്ടാൽ തന്നെ ഒരു പരിധിയിൽ കൂടുതൽ മാറ്റം ഉണ്ടാകും കാലം മാറി കളി മാറി നമ്മളും മാറണം.

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ

Latest Stories

കേ​ര​ള​ത്തി​ന് പു​തി​യ വ​ന്ദേ​ ഭാ​ര​ത്; നവംബർ പകുതിയോടെ സർവീസ് തുടങ്ങും, പുതിയ ട്രെയിൻ എറണാകുളം-ബെംഗളൂരു റൂട്ടിൽ

കൊച്ചിയിൽ തോക്ക് ചൂണ്ടി മോഷണം; 80 ലക്ഷം രൂപ കവർന്നു, ഒരാൾ കസ്റ്റഡിയിൽ

"കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഫീൽഡ് ഔട്ട് ആയി, ഒരു നിവർത്തി ഇല്ലാത്ത ഞാൻ പറഞ്ഞ ഒരു കള്ളമായിരുന്നു അത്"; മാപ്പ് പറഞ്ഞ് ആറാട്ടണ്ണൻ

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: നാളെ പ്രതിഷേധ ദിനം ആചരിക്കും, കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതി സ​നൂ​പി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

'ലോക'യും ക്രെഡിറ്റും'; ലോകയുടെ വിജയത്തിൽ ക്രെഡിറ്റ് ആർക്ക്? വിവാദം കനക്കുമ്പോൾ

2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരം സ്വന്തമാക്കി മൂന്ന് ഗവേഷകര്‍

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പണിമുടക്ക് പ്രഖ്യാപിച്ച് ആരോഗ്യ പ്രവർത്തകർ

ഹിജാബ് ധരിച്ച് പരസ്യത്തിൽ അഭിനയിച്ച് ദീപിക പദുകോൺ; സൈബർ അറ്റാക്കുമായി സോഷ്യൽ മീഡിയ

'ശക്തമായ നിയമ നടപടി സ്വീകരിക്കും'; ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം അത്യന്തം അപലപനീയമെന്ന് ആരോഗ്യമന്ത്രി