'തൂക്കി ചുവന്ന കാരങ്ങളോടെ'; ഫൈനലിലേക്ക് രാജകീയമായി പ്രവേശിച്ച് രാജാവും സംഘവും

തുടർച്ചയായ രണ്ടാം തവണയും ഐപിഎലിൽ ഫൈനലിലേക്ക് പ്രവേശിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇന്നലെ ഗുജറാത്തിനെതിരെ നടന്ന ആദ്യ പ്ലേയോഫിൽ 92 റൺസിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ആർസിബി ഉയർത്തിയ 255 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 162 റൺസിന് ഓൾ ഔട്ടായി.

നായകൻ രജത് പാട്ടീദാറിന്റെ മികവിലാണ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആർസിബി 254 റൺസ് നേടിയത്. 33 പന്തിൽ ഒമ്പത് സിക്‌സറും അഞ്ച് ഫോറും അടക്കം 93* റൺസാണ് രജത് നേടിയത്. വിരാട് കോഹ്‌ലിയും ക്രുനാൽ പാണ്ഡ്യയും 43 റൺസ് വീതം നേടി. കൂടാതെ ദേവദത്ത് പടിക്കൽ 30 റൺസും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.

ഗുജറാത്തിനായി 43 പന്തിൽ 68 റൺസ് നേടിയ രാഹുൽ തേവാട്ടിയയാണ് ടോപ് സ്‌കോറർ. ജോസ് ബട്ലർ 29 റൺസും സായ് സുദർശൻ 14 റൺസും നേടി. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ആർസിബിക്കായി ജേക്കബ് ഡഫി മൂന്നും റാസിഖ് സലാം, ഭുവനേശ്വർ കുമാർ, ക്രുനാൽ പാണ്ഡ്യ എന്നിവർ രണ്ടും വിക്കറ്റ് നേടി.

Latest Stories

ഫീൽഡിങ്ങിൽ ഗുജറാത്ത് പരാജയമായിരുന്നു, ഒരുപാട് ക്യാച്ചുകളും വിട്ടു, ഇതുകൊണ്ടാണ് തോറ്റത്: ശുഭ്മൻ ഗിൽ

വിക്കറ്റ് പോകുമോ എന്ന ഭയം എനിക്കില്ല, ബോളർമാർക്ക് എങ്ങനെ പ്രഷർ കൊടുക്കാം എന്നാണ് ഞാൻ ചിന്തിക്കുന്നത്: രജത് പാട്ടീദാർ

ഋതുരാജിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണം, പകരം സഞ്ജുവിന് അവസരം നൽകണം: എസ് ബന്ദ്രീനാഥ്

ഐപിഎലിൽ ജസ്പ്രീത് ബുംറ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; ആരാധകർ നിരാശയിൽ

ഓപ്പറേഷൻ പ്രോജക്ട് സീറോ; അഴിമതി ചിത്രീകരിച്ച് നൽകിയാൽ 5000 രൂപ പാരിതോഷികം

'കഷ്ടപ്പെട്ടുണ്ടാക്കിയ പണം പോകുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകും, സിമ്പതിയ്ക്ക് വേണ്ടിയല്ല ഞാനിത് പങ്കുവച്ചത്'; അഭിരാമി സുരേഷ്

‘സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല'; അശ്വന്ത് കോക്കിനെതിരെ പരാതി നൽകുമെന്ന് ഫിലിം ചേംബർ

പ്രധാനമന്ത്രിയുമായി ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ; മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു

'മരിക്കാനല്ല പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, എസ്എഫ്ഐ നേതാക്കള്‍ വീണുപോയാൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും'; എം ശിവപ്രസാദ്