ഒമ്പത് സീസണായി മുംബൈയ്‌ക്കൊപ്പം, എന്നാല്‍ അക്കാര്യം ഇതുവരെ മാറ്റാനായില്ല; നിരാശ പങ്കുവെച്ച് സൂപ്പര്‍ താരം

ദൈവത്തിന്റെ പോരാളികള്‍ ആദ്യ മത്സരം തോറ്റേ തുടങ്ങാറുള്ളു. എല്ലാ സീസണിലെയും ആദ്യ മത്സരം തോല്‍ക്കുന്ന മുംബൈ ഇന്ത്യന്‍സിനെ കുറിച്ച് ആരാധകര്‍ പറഞ്ഞ് മടുത്ത വാക്കുകളാണിത്. തുടരെ 11 സീസണുകളിലായി ആദ്യ മത്സരം തോല്‍ക്കുന്ന ശീലം മുംബൈ മാറ്റിയിട്ടില്ല. ഇപ്പോഴിതാ ഇതിലെ നിരാശ പങ്കുവെച്ചിരിക്കുകയാണ് മുംബൈ മുന്‍ താരവും നിലവിലെ അവരുടെ ബോളിംഗ് പരിശീലകനുമായ ഷെയ്ന്‍ ബോണ്ട്.

മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള എന്റെ ഒമ്പതാമത്തെ സീസണാണിത്. എന്നാല്‍ ഈ ഒമ്പത് സീസണിലും ആദ്യ മത്സരങ്ങള്‍ ഞങ്ങള്‍ ജയിച്ചിട്ടില്ല. ഇത് ശരിക്കും നിരാശയുണ്ടാക്കുന്നത്. ആരും തോല്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. തോല്‍വികളേക്കാള്‍ കൂടുതല്‍ ജയമാണ് വേണ്ടത്. ഇത്തരമൊരു തുടക്കം വളരെ പ്രയാസമുണ്ടാക്കുന്നതാണ്.

ചിന്നസ്വാമിയില്‍ വീണ്ടും കളിക്കാനിറങ്ങിയതില്‍ സന്തോഷമുണ്ട്. അവിടുത്തെ സാഹചര്യം വളരെ സന്തോഷം നല്‍കുന്നതാണ്. ഇടവേളക്ക് ശേഷമാണ് ഐപിഎല്ലില്‍ ഇത്തരമൊരു സാഹചര്യമുണ്ടാവുന്നത്. ഇത്തവണ മുംബൈക്കൊപ്പം മികച്ച യുവതാരങ്ങളുണ്ട്. അവരെല്ലാം കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അനുഭവസമ്പത്തിന് പ്രാധാന്യമേറെയാണ്.

ഐപിഎല്‍ പഴയ രൂപത്തിലേക്കെത്തിയതില്‍ എല്ലാവരും സന്തുഷ്ടരാണ്. ആരാധകരുടെ ആര്‍പ്പുവിളികളില്‍ നിന്ന് വലിയ ഊര്‍ജം ലഭിക്കുന്നു. ഈ ആരാധകരും അവരുടെ ആവേശവും സവിശേഷമാണ്- ഷെയ്ന്‍ ബോണ്ട് പറഞ്ഞു.

ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് എട്ട് വിക്കറ്റിനാണ് ആര്‍സിബിയോട്  പരാജയപ്പെട്ടത്. തൊട്ടതെല്ലാം രോഹിത്തിനും സംഘത്തിനും പിഴക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ബാറ്റിംഗില്‍ പ്രമുഖരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ബോളിംഗ് നിരയും പരാജയമായി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ മറുപടിയില്‍ ആര്‍സിബി 16.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.

Latest Stories

ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഓപ്പറേഷന്‍ സിന്ധു; ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഉടന്‍ തിരികെ എത്തിക്കും

നിലമ്പൂരില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി; 70.76 ശതമാനം പോളിംഗ്, തിങ്കളാഴ്ച വോട്ടെണ്ണല്‍

ആകാശ നിരീക്ഷണം നടത്തി അമേരിക്കയുടെ 'ഡൂംസ് ഡേ' വിമാനം; ആണവാക്രമണത്തെ അതിജീവിക്കാന്‍ കഴിയുന്ന വിമാനം കോള്‍സൈന്‍ മാറ്റി വാഷിംഗ്ടണിലെത്തി; ഇറാനെതിരെ യുഎസ് തയ്യാറെടുക്കുന്നു?

പുതിയതായി അഭിനയിക്കാൻ വരുന്ന പിള്ളേർ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്, അതല്ലാതെ ഇവർക്ക് പിന്നെന്താണ് പണി : ലാൽ

രാജ്ഭവനിലെ ആര്‍എസ്എസ് ചിത്രം; വി ശിവന്‍കുട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജ്ഭവന്‍

ഇറാനു നേരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധം അംഗീകരിക്കാനാവില്ല; ഇസ്രായേലിനെതിരായ നീക്കത്തെ ഇന്ത്യ പിന്തുണയ്ക്കണം; അല്ലെങ്കില്‍ അക്ഷന്തവ്യമായ അപരാധമാണെന്ന് ചെന്നിത്തല

'കോണ്‍ഗ്രസ് വിട്ടു എവിടേക്കും പോകുന്നില്ല'; കേരളത്തിലെ നേതൃത്വത്തോട് അഭിപ്രായ ഭിന്നതയുണ്ടെന്ന് ആവര്‍ത്തിച്ച് ശശി തരൂര്‍; നിലമ്പൂരില്‍ പോകാതിരുന്നത് ക്ഷണിക്കാതിരുന്നതിലാല്‍

ബുംറയെ പേടിയില്ല, അവനെ കൊണ്ട് ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കാൻ കഴിയില്ല, സ്റ്റാർ പേസറെ താഴ്ത്തിക്കെട്ടി ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

'മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം, പാവപ്പെട്ടവരുടെ അത്താണി'; വാനോളം പുകഴ്ത്തി സ്വാഗത പ്രാസംഗികന്‍; കുറിപ്പെഴുതി നല്‍കി പ്രസംഗം ചുരുക്കിപ്പിച്ച് സംഘാകര്‍; 'ഇനി തുടര്‍ന്നാല്‍ അദ്ദേഹത്തിന് ദേഷ്യം വരും, തനിക്ക് പേടിയാണ്'

ആ ആഗ്രഹവും നടന്നു, അമര 'ഇന്ദ്ര' ബാഹുബലി ആയി ഇന്ദ്രൻസ്; വൈറലായി വീഡിയോ