ഇന്ത്യ നിര്‍ബന്ധിതമായ ഒരു റിഫോര്‍മേഷനിലേക്ക്, അജിത് അഗാര്‍ക്കറിനും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാകില്ല

2025-ല്‍, അജിത് അഗാര്‍ക്കറിനും സംഘത്തിനും കാര്യങ്ങള്‍ അത്ര എളുപ്പമല്ല… 2023-ല്‍ പുജാരയെയും റഹാനെയെയും ഒഴിവാക്കിയതിനുശേഷം, അശ്വിന്‍, കോഹ്ലി, ജഡേജ, രോഹിത് ശര്‍മ്മ എന്നിവരെ ക്രമേണ പുറത്താക്കുന്ന ഒരു സുഗമമായ റിഫോര്‍മേഷന് അവര്‍ ശ്രമിച്ചെങ്കിലും ഇപ്പോള്‍ ആ നാലില്‍ മൂന്നുപേരും അടുത്ത ഇംഗ്ലണ്ടിലേക്കുള്ള ടീമില്‍ സ്ഥാനം നേടുന്ന സാധ്യത വളരെ കുറവാണ്… അശ്വിന്‍ പിന്മാറി, രോഹിത് ശര്‍മ്മ മറ്റൊരു ടെസ്റ്റ് കളിക്കാന്‍ സാധ്യതയില്ല, കോഹ്ലിയുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്, ഇന്ത്യ വാസ്തവത്തില്‍ നിര്‍ബന്ധിതമായ ഒരു റിഫോര്‍മേഷനിലേക്ക് കടക്കുകയാണ്.

യുവതാരങ്ങളെ ആഴത്തില്‍ അറിയാനുള്ള അവസരങ്ങള്‍ ഇനി ഒരുങ്ങുകയാണ്.. ഒരു പക്ഷേ അഗര്‍ക്കറും സംഘവും നേരിടാന്‍ പോകുന്ന വെല്ലുവിളി 2012-2016 കാലഘട്ടത്തില്‍ ടീം നേരിട്ട് അതിനെക്കാള്‍ വലുതാകാം.. യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ ഒരു ബാറ്റിംഗ് ഗ്രൂപ്പ് നിര്‍മ്മിക്കുന്നതിനുള്ള കേന്ദ്ര കഥാപാത്രങ്ങള്‍ ആയേക്കാം. പക്ഷേ അതിനപ്പുറം ആരെയാണ് അവര്‍ തിരഞ്ഞെടുക്കുക എന്നതാണ് ചോദ്യം.

സര്‍ഫറാസ് ഖാന്‍ സംബന്ധിച്ച സൂചനകള്‍ ഇപ്പോഴും വ്യക്തമല്ല, ദേവ്ദത്ത് പടിക്കലിന്റെ കുറവുകള്‍ അദ്ദേഹത്തിന്റെ സാധ്യതകളേക്കാള്‍ കൂടുതലാണ്, അഭിമന്യു ഈശ്വരന്‍ എന്നും ബെഞ്ചില്‍ ഇരിക്കുന്നയാളാണ്. നിതിഷ് കുമാര്‍ റെഡ്ഡിയുടെ മേല്‍ അമിത പ്രതീക്ഷയുടെ ഒരു സാധ്യത കാണുന്നു…

അതിനപ്പുറം ഡൊമെസ്റ്റിക് സര്‍ക്യൂട്ടില്‍, അധികം പ്രതീക്ഷ നല്‍കുന്ന ആരെയും കണ്ടെത്താന്‍ ആയിട്ടില്ല എന്നാണ് ഇതുവരെയുള്ള കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.. 33 വയസ്സുള്ള കരുണ്‍ നായര്‍, തിലക് വര്‍മ്മ, സായി സുധര്‍ശന്‍, രാജത് പാട്ടിദാര്‍, ബാബ ഇന്ദ്രജിത്ത് എന്നിവര്‍ അടുത്ത നിലയിലേക്ക് വരുന്ന ബാറ്റ്‌സ്മാന്മാരാണ്.

കുല്‍ദീപ് യാദവിലും അക്ഷര്‍ പട്ടേലിലും, ഇന്ത്യയുടെ സ്പിന്‍ ഭാവി സുരക്ഷിതമെന്നു കരുതാം. കൂടാതെ തനുഷ് കോട്ടിയന്‍, സായി കിഷോര്‍, മനവ് സുഥാര്‍ എന്നിവരും കാത്തിരിക്കുന്നു. എന്നാല്‍ ഫാസ്റ്റ് ബൗളിംഗ്, ക്യാപ്റ്റനായിരിക്കാന്‍ പോകുന്ന ജസ്പ്രീത് ബുമ്രയെ മാത്രമായി കേന്ദ്രീകരിക്കുന്നു.. മുഹമ്മദ് ഷമി തിരിച്ചു വരേണ്ടതായുണ്ട്. മുഹമ്മദ് സിറാജിന് പലപ്പോഴും സ്ഥിരത നിലനിര്‍ത്താന്‍ കഴിയാതെ പോകുന്നു.. ബാക്കിയുള്ളവര്‍ – ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍, ഹര്‍ഷിത് റാണ എന്നിവര്‍ വളരെ അകലെയാണ്. മഹാരഥന്മാര്‍ കളമൊഴിഞ്ഞു പുതിയ താരോദയങ്ങള്‍ ഉണ്ടാകട്ടെ.. ക്രിക്കറ്റ് വളരട്ടെ…

എഴുത്ത്: വിമല്‍ താഴെത്തുവീട്ടില്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്