കളത്തിന് പുറത്തെ ആ ഹീറോ ആരാധകരുടെ മനസ്സിലെ മാൻ ഓഫ് ദി മാച്ച്, രഘുവിന്റെ സ്വന്തം പിള്ളേർക്ക് വേണ്ടി അയാൾ എടുത്ത് ത്യാഗത്തിന് കൈയടി; വീഡിയോ വൈറൽ

ലോക കപ്പിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ജയം വലിയ ആത്മവിശ്വാസമാണ് ഇന്ത്യൻ ആരാധകരിൽ സൃഷ്ടിച്ചത്. മഴയെത്തുടര്‍ന്ന് 16 ഓവറായി ചുരുക്കിയ മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. 16 ഓവറില്‍‌ 151 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 145 റണ്‍സെടുക്കാനെ ആയുള്ളു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടിയിരുന്നു.

എന്തായലും ഇന്നലെ ഇന്ത്യൻ ബൗളിങ്ങിനെ രണ്ടായി ആരാധകർക്ക് കണക്കാകാം. ‘ മഴക്ക് മുമ്പും മഴക്ക് ശേഷവും’ ഇതിൽ മഴക്ക് മുമ്പ് ഇന്ത്യ മത്സരത്തിന്റെ ചിത്രത്തിലെ ഇല്ലാതിരുന്ന അവ്സർഥ് ആയിരുന്നെങ്കിൽ മഴക്ക് ശേഷം മാനം തെളിഞ്ഞപ്പോൾ ഇന്ത്യക്ക് അഭിമാന ജയം നേടാനായി. പുത്തൻ ഉണരാവിലാണ് ടീം മൈതാനത്ത് ഇറങ്ങിയത്. ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും നല്ല ഫീൽഡിങ് മികവ് ഇന്ത്യ കാഴ്ചവെച്ചപ്പോൾ അവരെ അതിന് സഹായിച്ച ഇന്ത്യൻ ടീമിന്റെ ത്രോ സ്പെഷ്യലിസ്റ്റിനെ നമുക്ക് ഓർക്കാതിരിക്കാൻ സാധിക്കില്ല.

ഇന്ത്യയുടെ ത്രോ ഡൗൺ സ്പെഷലിസ്റ്റ് രഘുവാണ് ഇന്ത്യൻ ജേഴ്സി അണിയാതെ തന്നെ കൈയടി നേടിയത്. മൽസരത്തിനിടെ ഓടി നടന്ന് കൊണ്ട് തെന്നിവീഴാൻ ഇടയുള്ളതിനാൽ ബൗണ്ടറി ലൈനിൽ കളിക്കാരുടെ ഷൂ വൃത്തിയാക്കികൊണ്ടാണ് രഘു കയ്യാടി നേടിയത്.

മഴ നിന്ന ശേഷം കളി വീണ്ടും ആരംഭിച്ചപ്പോൾ കളിക്കാർ തെന്നി വീഴാനുള്ള സാഹചര്യം വളരെയധികം കൂടുതൽ ആയിരുന്നു. കളി പുനരാരംഭിച്ചപ്പോൾ ബംഗ്ലാദേശ് സൂപ്പർ താരം ലിറ്റൻ ദാസ് നോൺ സ്ട്രൈക്കർ എൻഡിൽ വീണിരുന്നു.ഇത് കണ്ടതിനു ശേഷമാണ് രഘു ബ്രഷുമായി ഇറങ്ങിയത്. രഘുവിന്റെ ഈ ഇടപെടൽ ഇന്ത്യൻ ടീമിനെ വളരെയധികം സഹായിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഫീൽഡിങ്ങിൽ ഒരു പിഴവും ഇന്ത്യൻ ടീം വരുത്തിയില്ല.

ഇത്തരത്തിൽ ഒരു കൂട്ടായ ടീം ഗെയിം ഇന്നലെ ഇന്ത്യയെ ശരിക്കും സഹായിച്ചപ്പോൾ മാധ്യമങ്ങൾ പകർത്തിയ ചിത്രങ്ങളിലൂടെ രഘു ഹീറോ ആയി. ” ഇന്ത്യയുടെ വിദേശ ബോളർ” എന്നാണ് രഖുവിനെ ധോണി വിളിച്ചിരുന്നത്. വിദേശ സാഹചര്യങ്ങളിൽ വേഗത ഏറിയ പന്തുകൾ നേരിടാൻ ഇന്ത്യയെ സഹായിച്ചത് രഘുവിന്റെ ബോളിംഗാണ്. 140ന് മുകളിൽ സ്പീഡിൽ പന്തെറിയാൻ സാധിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ